EnglishLatest

പ്രവാസികള്‍ക്ക്; ദിനംപ്രതി 12 വിമാനസര്‍വീസുകള്‍

“Manju”

സിന്ധുമോള്‍ ആര്‍

കുവൈറ്റ്: ഗള്‍ഫില്‍ കുടുങ്ങിയ ഇന്ത്യാക്കാര്‍ വിഷമിക്കേണ്ട. നാട്ടിലെത്താന്‍ കൂടുതല്‍ വിമാന സര്‍വീസുകളെത്തുന്നു. ജൂണ്‍ 9 മുതല്‍ പ്രതിദിനം 12 സര്‍വീസുകളാണ് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും സര്‍വീസ് നടത്തുക. മലയാളികളടക്കം മടങ്ങാന്‍ ആഗ്രഹിക്കുന്ന മുഴുവന്‍ പേര്‍ക്കും ഇതിലൂടെ നാട്ടിലെത്താന്‍ കഴിയും.

യു.എ.ഇയില്‍ നിന്നും സൗദി അറേബ്യയില്‍ നിന്നും 4 വീതവും. ബഹ്റൈന്‍, കുവൈറ്റ്, ഖത്തര്‍, ഒമാന്‍ എന്നിവിടങ്ങളില്‍ നിന്നും ഒന്നുവീതവും സര്‍വീസുകളാണ് നടത്തുക. വന്ദേ ഭാരത് മിഷന്റെ ഭാഗമായാണ് 12 വിമാനസര്‍വീസുകള്‍ പ്രതിദിനം ഉണ്ടാവുക . 420 ഓളം ചാര്‍ട്ടേഡ് വിമാനങ്ങള്‍ വിവിധരാജ്യങ്ങളില്‍ നിന്നും സര്‍വീസ് നടത്താനും കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. ഇതുകൂടിയാകുമ്പോള്‍ കൂടുതല്‍ സര്‍വീസുകള്‍ എല്ലാ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുമുണ്ടാകുമെന്നാണ് അറിയുന്നത്. അതോടെ യാത്രാസൗകര്യമില്ലെന്ന ആശങ്കയ്ക്ക് വിരാമമാകും.

Related Articles

Back to top button