KeralaLatest

കൊവിഡ് വൈറസിനെ ഇല്ലാതാക്കുന്ന ഫെയ്‌സ് മാസ്‌ക് വരുന്നു

“Manju”

ശ്രീജ.എസ്

കൊവിഡ് വൈറസിനെ നശിപ്പിക്കാന്‍ കഴിയുന്ന ഫെയ്‌സ് മാസ്‌ക് ഉടന്‍ വിപണിയിലെത്തുമെന്ന് റിപ്പോര്‍ട്ട്. ഇന്ത്യ സെന്റര്‍ ഫോര്‍ റീജനറേറ്റീവ് മെഡിസിന്‍ ആന്റ് എന്‍ജിനിയറിംഗിലാണ് ഇത്തരത്തില്‍ വൈറസിനെ നശിപ്പിക്കാന്‍ സാധിക്കുന്ന ഫെയ്‌സ് മാസ്‌ക് തയാറാക്കാന്‍ ശ്രമം നടക്കുന്നത്. അണുബാധ തടയാന്‍ ഉപകരിക്കുന്ന ഇലക്ട്രോസ്യൂട്ടിക്കല്‍ ബാന്‍റ്റേജസ് കളില്‍ ഉപയോഗിക്കുന്ന ടെക്‌നിക് തന്നെയാണ് ഇതിലും. മാസ്‌കിന്റെ പ്രതലത്തിലൂടെ ഇലക്‌ട്രിക് കറന്റ് കടത്തി വിട്ടാണ് വൈറസിനെ ഉന്മൂലനം ചെയ്യുന്നത്. സെപ്റ്റംബറോടെ ഈ മാസ്‌ക് വിപണിയിലെത്തുമെന്ന് ഗവേഷകര്‍ പറയുന്നു.

ഇലക്‌ട്രോസ്റ്റാറ്റിക്ക്‌ ടെക്‌നോളജി ഉപയോഗിക്കുന്ന ഇലക്ട്രോസ്യൂട്ടിക്കല്‍ ഉപകരണങ്ങള്‍ ഇപ്പോള്‍ മെഡിക്കല്‍ രംഗത്ത് ഉപയോഗിക്കുന്നുണ്ട്. ഈ ആശയം കടമെടുത്താണ് കോവിഡ് മാസ്‌ക് തയാറാക്കാന്‍ ഗവേഷകര്‍ ശ്രമിക്കുന്നത്. ഈ മാസ്‌ക് വിജയകരമായാല്‍ കൊറോണ വൈറസിനെ മാത്രമല്ല മറ്റു പല വൈറല്‍, ബാക്ടീരിയ അണുബാധകളെ തടയാനും സഹായകമാകും എന്നാണ് ഗവേഷകരുടെ പ്രതീക്ഷ.

Related Articles

Back to top button