ArticleHealthLatest

എന്താണ് ഡയബറ്റിക് റെറ്റിനോപ്പതി..?

“Manju”

ഡോ. ശ്യാംചന്ദ്രൻ. സി
ശാന്തിഗിരി ആയുർവേദ മെഡിക്കൽ കോളേജ്

 

ഭൂമിയിലെ ഓരോ ജീവജാലങ്ങളെയും സൃഷ്ടിച്ചിരിക്കുന്നത് അവ ജീവിക്കുന്ന ചുറ്റുപാടിനോട് ഇണങ്ങിപോകാൻ സാധിക്കുന്ന ബാഹ്യവും ആന്തരികവുമായ ശരീരഘടനയോടു കൂടിയാണ്. അവയിൽ ഏറ്റവും വികസിതമായ ഘടന ഉള്ളത് മനുഷ്യനു തന്നെ എന്ന് നിസ്സംശയം പറയാം. അതുകൊണ്ട് തന്നെയാണ് ഏറ്റവും കഠിനമായ സാഹചര്യങ്ങളെപോലും മനുഷ്യൻ കരുത്തോടെ അതിജീവിച്ചു കൊണ്ട് മുന്നേറുന്നത്. എന്നാൽ ജീവിത- ഭക്ഷണ കർമ്മ ശൈലികളിലെ വ്യത്യാസങ്ങൾ മൂലം മനുഷ്യൻ പലതരം ജീവിതശൈലി രോഗങ്ങൾക്ക് അടിമപ്പെട്ടുകൊണ്ടിരിക്കുകയാണ്.

ഡയബെറ്റിസ് മെല്ലിറ്റസ് അഥവാ പ്രമേഹരോഗം

അതിൽ ഏറ്റവും ആദ്യം വരുന്നത് ഡയബെറ്റിസ് മെല്ലിറ്റസ് അഥവാ പ്രമേഹരോഗം തന്നെ. പാരമ്പര്യവും പാരിസ്ഥിതികവുമായ അനേകം ഘടകങ്ങളാൽ ഉണ്ടാകുന്ന രക്തത്തിലെ ഉയർന്ന ഗ്ലൂക്കോസ് ലെവൽ ആണ്ഡയബെറ്റിസ് മെലിറ്റസ് ഉണ്ടാക്കുന്നത്.

പ്രമേഹത്തിൻ്റെ ലക്ഷണങ്ങൾ

അമിതമായ വിയർപ്പ്, അമിത വിശപ്പ്, അമിതദാഹം, മൂത്രത്തിലെ വ്യത്യാസങ്ങൾ തുടങ്ങി പലതരം ലക്ഷണങ്ങൾ പലരിലും കാണാറുണ്ട്. ആയുർവേദത്തിൽ 20തരം പ്രമേഹങ്ങളെയാണ് ദോഷലക്ഷണാടിസ്ഥാനത്തിൽ ആചാര്യന്മാർ വിവരിച്ചിട്ടുള്ളത്.

രോഗ നിർണ്ണയം എങ്ങനെ ?

ഇത്തരം ലക്ഷണങ്ങൾക്ക് പുറമെ ഫാസ്റ്റിംഗ് ബ്ലഡ്ഷുഗർ (ഭക്ഷണംകഴിക്കുന്നതിനുമുൻപേ ഉള്ള ഗ്ളൂക്കോസ് അളവ്) 130 mg/dl നുമുകളിലും, പോസ്റ്റ്പ്രാണ്ടിയൽ ബ്ലഡ്ഷുഗർ (ഭക്ഷണത്തിനു 2 മണിക്കൂർ ശേഷം ഉള്ള അളവ്) 150 mg/dl നു മുകളിലും HBA1C (മൂന്നുമാസത്തെ ആവറേജ് ബ്ലഡ് ഗ്ളൂക്കോസ് ലെവൽ) 6.5 നു മുകളിലും സ്ഥിരമായി നിൽക്കുമ്പോൾ ആണ് ഒരാളെ ഡയബറ്റിക് ആയി നിർണ്ണയിക്കുന്നത്.

ദീർഘകാലമായി ശരീരത്തിൽ ഗ്ലൂക്കോസ്ലെവൽ ഉയർന്നു നിൽക്കുന്നത് പലതരം വ്യത്യാസങ്ങൾ ശരീരത്തിൽ വരുത്താൻ ഇടയുണ്ട്. അതിനാൽ പ്രമേഹത്തെപോലെതന്നെ ഗൗരവമായി കണ്ട് ചികിൽസിക്കേണ്ടതാണ് പ്രമേഹ ഉപദ്രവങ്ങൾ.

എന്താണ് പ്രമേഹ ഉപദ്രവങ്ങൾ  ?

ഡയബറ്റി ക്ന്യൂറോപതി ,ഡയബറ്റി ക്നെഫ്രോപതി, ഡയബറ്റിക് റെറ്റിനോപ്പതി, ഉണങ്ങാത്ത മുറിവുകൾ എന്നിങ്ങനെ പ്രമേഹത്തെക്കാൾ ഗുരുതരമായ ഉപദ്രവങ്ങൾ ഏറെയാണ്. അതുകൊണ്ട് തന്നെ ആയുർവേദശാസ്ത്ര പ്രകാരം പ്രമേഹത്തെ മഹാരോഗങ്ങളിൽ ഒന്നായാണ് കണക്കാക്കുന്നത്.

പ്രമേഹജന്യ നേത്രരോഗങ്ങളാൽ ബുദ്ധിമുട്ട് അനുഭവിക്കുന്നവരുടെ എണ്ണം ഇന്ന് ചെറുതല്ല. പ്രമേഹം മൂലം അസന്തുലിതാവസ്ഥയിലായ ദോഷങ്ങൾ ശിരസ്സിനെ ബാധിക്കുന്നത്മൂലം ആണ് നേത്രരോഗങ്ങൾ ഉണ്ടാകുന്നത് എന്ന് സാമാന്യേന പറയാം. ഡയബറ്റിക്റെറ്റിനോപ്പതി, തിമിരം, ഡയബറ്റിക് പാപ്പിലോപ്പതി, ഡയബറ്റിക് മാക്കുലോപ്പതി, പലവിധം കാഴ്ചതകരാറുകൾ മുതലായവയാണ് സാധാരണയായി പ്രമേഹരോഗികളിൽ കാണുന്ന നേത്രരോഗങ്ങൾ.

എന്താണ് ഡയബറ്റിക് റെറ്റിനോപ്പതി ?

പത്തുവർഷത്തിന്മുകളിലായി പ്രമേഹരോഗത്താൽ ബുദ്ധിമുട്ടുന്ന70% രോഗികളിലും കാണാവുന്ന ഒന്നാണ് ‍ഡയബറ്റിക് റെറ്റിനോപ്പതി. രക്തത്തിൽ ക്രമാതീതമായി വർദ്ധിച്ച ഗ്ലുക്കോസിന്റെ അളവുമൂലം കണ്ണിലെ രക്തക്കുഴലുകൾക്ക് ഉണ്ടാകുന്ന ഹാനിയാണ് ഡയബറ്റിക് റെറ്റിനോപ്പതി എന്ന രോഗമായിമാറുന്നത്.

30 വയസ്സിനുമുകളിലുള്ള ടൈപ്പ് 1 ഡയബറ്റിക് രോഗികളിലാണ് സാധാരണമായി ഇത് കണ്ടുവരുന്നത്. കാഴ്ച്ചക്കുണ്ടാകുന്ന തകരാറുകൾ തന്നെആണ് പ്രധാനലക്ഷണം. കൂടാതെ നിറങ്ങൾ തിരിച്ചറിയാനുള്ള ബുദ്ധിമുട്ട് (Color blindness), കാഴ്ചയിൽ കറുപ്പോ മറ്റ് അവ്യക്ത രൂപങ്ങളോ പ്രത്യക്ഷപ്പെടുക (Floaters)മുതലായ ലക്ഷണങ്ങളും അനുഭവപ്പെടാറുണ്ട്.

നോൺപ്രോലിഫെറേറ്റിവ് ഡയബറ്റിക് റെറ്റിനോപ്പതി, പ്രോലിഫെറേറ്റിവ് ഡയബറ്റിക് റെറ്റിനോപ്പതി, ഡയബറ്റിക് മാക്കുലോപ്പതി, അഡ്വാൻസ്ഡ് ഡയബറ്റിക് ഐഡിസീസസ്, എന്നിങ്ങനെ 4 വിഭാഗങ്ങളായാണ് ഡയബറ്റിക് റെറ്റിനോപ്പതി കാണുന്നത്. ഡയബറ്റിക് റെറ്റിനോപ്പതി ഉണ്ടാക്കുന്ന രക്തക്കുഴലുകളുടെ ഹാനി അഥവാ മൈക്രോ ആൻജിയോപ്പതിമൂലം പ്രധാനമായും രണ്ട്തരം മാറ്റങ്ങളാണ് കണ്ണുകളിൽ സംഭവിക്കുന്നത്.

1)മൈക്രോവാസ്ക്കുലാർ ലീക്കേജ് 

കണ്ണിലെ കാപ്പില്ലറികളെ ആവരണം ചെയ്യുന്ന പെരിസൈററ്സ് നഷ്ടപ്പെടുകയും തന്മൂലം കാപ്പില്ലറികളുടെ ബലംനഷ്ടമായുകയും ചെയ്യുന്നു. ഏറ്റവും ദുർബലമായ ചില ഇടങ്ങളിലൂടെ രക്തസ്രാവം ഉണ്ടാകുന്നതോടൊപ്പം ബ്ലഡ്റെറ്റിനബാരിയറിൽ ക്ഷതം സംഭവിച്ചു പ്ലാസ്മ ഘടകങ്ങൾ പുറത്തേക്ക് വരുന്ന അവസ്ഥയാണ് മൈക്രോവാസ്ക്യൂലർ ലീക്കേജ് .

2)മൈക്രോവാസ്ക്യൂലർ ഒക്ലൂഷൻ 

ദീർഘകാലമായുള്ള പ്രമേഹം മൂലം കാപില്ലറിബേസ്മെന്റ് മെംബ്രേനുകളുടെ ഇലാസ്റ്റിസിറ്റി നഷ്ടപ്പെടുകയും, ആർട്ടീരിയൽ വാളുകളിലും RBCകളിലും മാറ്റങ്ങൾ സംഭവിക്കുകയും ചെയ്യുന്നതിനാൽ റെറ്റിനയിലേക്കുള്ളര ക്തചംക്രമണത്തിൽകുറവ് വരുന്നു. ഇക്കാരണത്താൽ കണ്ണിൽ സംഭവിക്കുന്ന മാറ്റങ്ങളാണ് മൈക്രോവാസ്ക്യൂലർ ഒക്ലൂഷൻ.

ചികിത്സ തേടേണ്ടത് എപ്പോൾ  ? 

രോഗത്തിന്റെ പുരോഗതി തടയുക എന്നതാണ് ആദ്യത്തെ ചികിത്സാ തത്വം. കണിശമായ നടത്തം, യോഗ, പ്രാണായാമം എന്നിവയുള്ളവര്‍ക്ക് പ്രമേഹത്തെ ചെറുക്കുവാൻ ഉള്ളശക്തി ചെറുതല്ല. ശരിയായ ജീവിതശൈലി, വ്യായാമം, മറ്റ് അനുബന്ധ രോഗങ്ങളുടെ നിയന്ത്രണം എന്നിവയെല്ലാം ഡയബറ്റിക്റെറ്റിനോപ്പതി തടയുന്നതിലും നിയന്ത്രിക്കുന്നതിലും ഏറെ സഹായകരമാണ്. മേൽപ്പറഞ്ഞ മാനദണ്ഡങ്ങളിൽ പെടുന്നവര്‍ വർഷത്തിൽ ഒരു തവണ എങ്കിലും ഒരു നേത്രരോഗവിദഗ്ദ്ധനെ കാണേണ്ടത് ആവശ്യമാണ്.

ഡയബറ്റിക് റെറ്റിനോപ്പതിക്ക് ആയുർവേദ ചികിത്സ

ആയുർവേദത്തിൽ പ്രമേഹ ചികിത്സയോടൊപ്പം തന്നെ തിമിര അഭിഷ്യന്ദ ചികിത്സകളാണ് ഡയബറ്റിക് റെറ്റിനോപ്പതിയിൽചെയ്യുന്നത്. സാമാന്യനേത്ര ചികിത്സയോടൊപ്പം തന്നെ ദേഹശോധനയും വിശേഷ രോഗശമന ചികിത്സയും അനിവാര്യമാണ്.

രോഗാവസ്ഥക്ക് അനുസൃതമായി സേകം, തർപ്പണം, അഞ്ജനം, മുതലായ നേത്രക്രിയ കൽപ്പങ്ങളും ചികിത്സയായി ചെയ്യാറുണ്ട്. നേത്രം അഗ്നി മഹാഭൂതത്തിന്റെ സ്ഥാനമായാണ് സംഹിതകൾ നമ്മെ പഠിപ്പിക്കുന്നത്, അതിനാൽ അതിനെ ഉത്തേജിപ്പിക്കുന്ന, കണ്ണിന് ഹിതമായ (ചക്ഷുഷ്യമായ) വ്യായാമം, ആഹാരം, വിഹാരം എന്നിവ ശീലിക്കുകയും ദിനചര്യ, ഋതുചര്യ എന്നിവ മുടങ്ങാതെ അഭ്യസിച്ചു ശരീരത്തിന്റെ സ്വാഭാവികമായ പ്രതിരോധശേഷി ഉയർത്തിക്കൊണ്ട് വരേണ്ടതും എല്ലാരോഗങ്ങളിലും അനിവാര്യമാണ്.

നേത്ര തർപ്പണം

ആയുർവേദ ചികിത്സ ചിലവേറിയതാണോ ?

ആയുർവേദ ചികിത്സാ മറ്റു ചികിത്സാ സമ്പ്രദായങ്ങളെ അപേക്ഷിച്ച് ചിലവ് കുറവും ഒരു വിധത്തിലുള്ള പാർശ്വഫലങ്ങൾ ചെയ്യുന്ന ചികിത്സാകൊണ്ടോ കഴിക്കുന്ന മരുന്നുകൾ കൊണ്ടോ ഉണ്ടാകുന്നതല്ല. കാഴ്ച്ച പൂർണ്ണ അവസ്ഥയിലേക്ക് കൊണ്ടുപോകാൻ മറ്റു എല്ലാ ചികിത്സാ രീതികളെക്കാളും വേഗത ആയുർവേദ ചികിത്സയിലൂടെ നമ്മുക്ക് കൈ വരിക്കാൻ സാധിക്കും എന്നുള്ളത് എടുത്തു പറയേണ്ടത് തന്നെയാണ്.

ആയുവേദ ചികിത്സക്ക് പാർശ്വഫലങ്ങൾ ഉണ്ടാകുമോ ?

മേൽ പറഞ്ഞപോലെ തന്നെ പാർശ്വഫലങ്ങൾ ഒന്നും തന്നെ ഇല്ലാത്ത മരുന്നുകളും ട്രീറ്റ്‌മെന്റുകളും ആണ് ഡിയബെറ്റിക് റേറ്റിനോപതിയിൽ നമ്മൾ ഉപയോഗിക്കുന്നത്. ഓപ്പറേഷൻ,റേഡിയേഷൻ പോലെയുള്ള രീതിയിൽ നിന്നും പ്രയാസംകൂടാതെ നമ്മൾക്ക് കാഴ്ച്ച പരിപൂർണ്ണ സ്ഥിതിയിലേക് കൊണ്ടുവരാൻ സാധിക്കും.

കണ്ണിന്നു മാത്രം അല്ല ജീവിതശൈലിയിൽ തന്നെ ഉണ്ടാക്കുന്ന ക്രമീകരണങ്ങൾ ഡിയബെറ്റിസ് മൂലം ഉണ്ടാകാവുന്ന അനുബന്ധ രോഗങ്ങളെയും ആയുർവേദ ചികിത്സായിലൂടെ ഒഴിവാക്കാൻ സാധിക്കും എന്നുള്ളത് എടുത്തു പറയേണ്ടത് തന്നെ ആണ്.

എല്ലാ ഇന്ദ്രിയങ്ങളിലും വെച്ചു ഏറ്റവും പ്രധാനം നേത്രം ആണെന്നാണല്ലോ ആചാര്യമതം. അതിനാൽ ഏത് വിധേനയും കണ്ണിനെ സംരക്ഷിക്കുക എന്നത് അങ്ങേയറ്റം പ്രാധാന്യം അർഹിക്കുന്നു. ചൂടിൽനിന്നും പെട്ടന്ന് അതിയായ തണുപ്പിലേക്ക് മാറുന്നത്, ഒരുപാട് നേരം സൂക്ഷ്മമായതും ദൂരത്തുള്ളതുമായ വസ്തുക്കളിലേക്ക് നോക്കുന്നത് തുടങ്ങി നാം ചിന്തിക്കാത്ത പലതും നേത്രരോഗങ്ങൾ ഉണ്ടാകാൻ കാരണമാകുന്നതായാണ് ആചാര്യന്മാർ നമ്മെ പഠിപ്പിച്ചിട്ടുള്ളത്. അതിനാൽ നേത്രത്തിന് ഹിതവും അഹിതവും ആയത് തിരിച്ചറിഞ്ഞ് നേത്ര സംരക്ഷണത്തിന് ഇന്നുതന്നെ തുടക്കം കുറിക്കാം. കാഴ്ച്ച എന്ന ഏറ്റവും മനോഹരമായ അനുഗ്രഹത്തെ നമുക്ക് നഷ്ടപ്പെടുത്താതിരിക്കാൻ കണ്ണുള്ളപ്പോൾതന്നെ കണ്ണിന്റെ വില തിരിച്ചറിയാം

 

 

Related Articles

Back to top button