KeralaLatest

ജോസഫൈന് രാഷ്ട്രീയ താൽപര്യം: രൂക്ഷ വിമർശനവുമായി ദേശീയ വനിതാകമ്മിഷന്‍

“Manju”

 

ന്യൂഡൽഹി• സംസ്ഥാന വനിതാകമ്മിഷന്‍ അധ്യക്ഷ എം.സി.ജോസഫൈനെതിരെ രൂക്ഷവിമര്‍ശനവുമായി ദേശീയ വനിതാകമ്മിഷന്‍ അധ്യക്ഷ രേഖാ ശര്‍മ. സംസ്ഥാന വനിതാ കമ്മിഷൻ പ്രവർത്തിക്കുന്നത് രാഷ്ട്രീയ താല്‍പര്യത്തിനനുസരിച്ചാണെന്ന് രേഖാ ശര്‍മ ആരോപിച്ചു. സംസ്ഥാന സര്‍ക്കാരിന്‍റെ നിര്‍ദേശത്തിനനുസരിച്ചല്ല കമ്മിഷന്‍ പ്രവര്‍ത്തിക്കേണ്ടത്. വനിതാകമ്മിഷന്‍ സ്വതന്ത്ര ഭരണഘടനാ സ്ഥാപനമാണെന്നും രേഖാശര്‍മ പറഞ്ഞു.
പീഡനത്തിന് ഇരയായ സ്ത്രീയുടെ സുരക്ഷയ്ക്കും അവർക്ക് നീതി ഉറപ്പിക്കുന്നതിനുമായി പക്ഷപാതമില്ലാതെ പ്രവർത്തിക്കണം. തിരവനന്തപുരത്ത് യുവതിയെ ഭർത്താവിന്റെ േനതൃത്വത്തിൽ കൂട്ടബലാത്സംഗം ചെയ്ത കേസിൽ സംസ്ഥാന പൊലീസ് മേധാവിയോട് ഏഴുദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനും ദേശീയ വനിത കമ്മിഷൻ അധ്യക്ഷ ആവശ്യപ്പെട്ടു.

Related Articles

Back to top button