KeralaLatest

കോവിഡ് പ്രതിരോധം- സിദ്ധ വോളണ്ടിയർമാർക്ക് മേയറുടെ അഭിനന്ദനം.

“Manju”

 

തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിന്രെ ഭാഗമായുള്ള ആരോഗ്യ പ്രവർത്തനങ്ങളിൽ പന്കാളിയായ സിദ്ധ മെഡിക്കൽ വിദ്യാർത്ഥികൾക്ക് മേയർ കെ. ശ്രീകുമാറിന്രെ അഭിനന്ദനം. സമ്പൂർണ്ണ ലോക്ഡൗൺ സമയത്ത് തിരുവനന്തപുരം നഗരസഭയുടെ അരികെ എന്ന പദ്ധതിയുടെ ഭാഗമായി മികച്ച പ്രവർത്തനം കാഴ്ചവച്ചവരാണ് ശാന്തിഗിരി സിദ്ധ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികൾ. നഗരസഭ പരിധിയിൽ ആയൂർവേദ- സിദ്ധ ഡോക്ടർമാരുടെ സേവനവും ഔഷധങ്ങളും വീട്ടുപടിക്കൽ എത്തിക്കുന്നതായിരുന്നു അരികെ എന്ന പദ്ധതി. കോവിഡ് കാലത്ത് പൊതുജനങ്ങളുടെ ഇടയിൽ ഏറെ സ്വീകാര്യത ലഭിച്ച ഈ പദ്ധതിയുടെ വിജയത്തിന് പിന്നിൽ കോർഡിനേറ്റർ അർജുൻ.പി.മോഹൻദാസ് ഉൾപ്പടെ പത്തോളം സിദ്ധ മെഡിക്കൽ വിദ്യാർത്ഥികളുടെ ആത്മസമർപ്പണമുണ്ട്. ലോക്ഡൗണിന്രെ ആദ്യ ഘട്ടം മുതൽ നാലാം ഘട്ടം വരെ മൊബൈൽ ക്ലിനിക്കിന്രെ സേവനം തലസ്ഥാനത്ത് ലഭ്യമായിരുന്നു. തുടർചികിത്സക്ക് ആശുപത്രികളിൽ പോകാൻ കഴിയാതിരുന്ന സാഹചര്യത്തിൽ ദിവസവും നൂറിലധികം പേർക്കാണ് അരികെ പദ്ധതിയിലൂടെ മരുന്നുകൾ ലഭ്യമായത്. സേവനത്തിനായി ബന്ധപ്പെട്ടവർക്ക് അതാതുദിവസം തന്നെ സേവനം ലഭ്യമാക്കിയത് രോഗികൾക്ക് ആശ്വാസമായി. പദ്ധതി ജനപ്രിയമായതോടെ പ്രതികൂല കാലാവസ്ഥയിലും സേവനബദ്ധരായ വിദ്യാർത്ഥികളെ മേയർ പ്രത്യേകം അഭിനന്ദിക്കുകയായിരുന്നു. ചടങ്ങിൽ ഡോ.സമ്ിത, ഡോ.പ്രത്യുഷ എന്നിവരും പന്കെടുത്തു.

Related Articles

Back to top button