KeralaLatest

തൃശ്ശൂര്‍ സ്റ്റേഷന്‍ ഇനി മുതൽ ആകാശം തൊടും

“Manju”

ബിന്ദുലാൽ തൃശൂർ

തൃശ്ശൂർ: തിരുവനന്തപുരം-കാസർകോട് അർധ അതിവേഗ റെയിൽ പദ്ധതിയുടെ (സിൽവർ ലൈൻ) തൃശ്ശൂരിലെ സ്റ്റേഷൻ തൂണുകളിലാകും.
പദ്ധതി നടപ്പാക്കുന്ന കേരള റെയിൽ ഡെവലപ്മെന്റ് കോർപ്പറേഷനാണ് സ്റ്റേഷന്റെ വിശദാംശങ്ങൾ പുറത്തുവിട്ടത്.ഇപ്പോഴത്തെ റെയിൽവേ സ്റ്റേഷന്റെ രണ്ടാം കവാടത്തിനടുത്തായിരിക്കും പുതിയ സ്റ്റേഷൻ വരിക. ഇവിടത്തെ പാർക്കിങ് സ്ഥലത്തിന് മുകളിലായിട്ടായിരിക്കും സ്റ്റേഷൻ.

തെക്കുനിന്ന് വരുമ്പോൾ വടൂക്കര കഴിഞ്ഞ് റെയിൽവേ ലൈൻ ആകാശപ്പാതയായിട്ടാണ് നിശ്ചയിച്ചിരിക്കുന്നത്. നഗരം പിന്നിട്ടശേഷമായിരിക്കും പാത ഭൂമിയിൽ തൊടുക.ഇക്കാരണത്താലാണ് റെയിൽവേ സ്റ്റേഷൻ തൂണുകളിൽ സ്ഥാപിക്കുന്നത്.

പുതിയ സ്റ്റേഷനിൽനിന്ന് നിലവിലെ സ്റ്റേഷനിലേക്ക് ഇറങ്ങാൻ ലിഫ്റ്റ്, എസ്കലേറ്റർ എന്നിവയുണ്ടാകും.

മുരിയാട്ട് ലോറി തീവണ്ടിയിൽ കയറ്റാം
സിൽവർ ലൈനിൽ തൃശ്ശൂർ ജില്ലയിൽ ചരക്കുനീക്കത്തിന് മുരിയാട്ട് പുതിയ സ്റ്റേഷൻ പണിയും.

ചരക്കുലോറി ഓടിച്ച് തീവണ്ടിയിൽ കയറ്റാനും ഇറക്കാനും സൗകര്യമുള്ള സ്റ്റേഷനാണ് പണിയുക. ചരക്കുലോറികളെ തീവണ്ടിസൗകര്യം ഉപയോഗിച്ച് ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്ന ഈ പദ്ധതി ‘റോ-റോ'(റോൾ ഓൺ റോൾ ഓഫ് സർവീസ്) എന്നാണ് അറിയപ്പെടുന്നത്.

Related Articles

Back to top button