KeralaLatest

ഡിജി ലോക്കര്‍ സംവിധാനത്തില്‍ വന്‍ സുരക്ഷാ വീഴ്ച

“Manju”

ശ്രീജ.എസ്

തിരുവനന്തപുരം: ഇന്ത്യാ ഗവണ്‍മെന്‍റിന്‍റെ ഡിജിലോക്കര്‍ സംവിധാനത്തില്‍ സുരക്ഷാ വീഴ്ച കണ്ടെത്തി. ഉപയോക്താക്കളില്‍ ആരുടെ അക്കൗണ്ടിലേക്കും കടന്നുകയറാവുന്ന ഗുരുതര വീഴ്ചയാണ് ഏറ്റുമാനൂര്‍ സ്വദേശിയായ മോഹേഷ് മോഹന്‍ കണ്ടെത്തി അധികൃതരെ അറിയിച്ചത്.

വോട്ടോഴ്സ് ഐഡി, ഡ്രൈവിംഗ് ലൈസന്‍സ്, സര്‍ട്ടിഫിക്കറ്റ് തുടങ്ങിയവ ഡിജിറ്റലായി സൂക്ഷിക്കാന്‍ ഇന്ത്യാ ഗവണ്‍മെന്‍റ് നല്കുന്ന സംവിധാനമാണ് ഡിജിലോക്കര്‍. ഈ ആപ്പില്‍ സൂക്ഷിച്ചിരിക്കുന്ന രേഖകളുടെ പകര്‍പ്പുകള്‍ ഉപയോക്താക്കള്‍ക്ക് എളുപ്പത്തില്‍ എവിടേയും ലഭ്യമാക്കാം. ഡിജിലോക്കറിലെ 3.8 കോടി ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്താവുന്ന സുരക്ഷാ പിഴവാണ് കണ്ടെത്തിയത്.

Related Articles

Back to top button