KeralaLatest

വയനാട്ടില്‍ ക്വാറന്റീന്‍ ലംഘനവും രോഗികളുടെ എണ്ണവും കൂടുന്നു,

“Manju”

സിന്ധുമോള്‍ ആര്‍

 

കല്‍പ്പറ്റ: നിരീക്ഷണത്തിലിരിക്കെ സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തതും കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്ന സംഭവങ്ങളും കൂടിവരുന്നു. മിക്ക ജില്ലകളിലും ഇത്തരം സംഭവങ്ങളില്‍ പൊലീസ് കേസ് എടുക്കുന്നുമുണ്ട്. വയനാട് നൂല്‍പ്പുഴയില്‍ നിയന്ത്രണം ലംഘിച്ചതിന് കഴിഞ്ഞ ദിവസം നാല് കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. മാക്കുറ്റി സ്വദേശി അഴിപ്പുറത്ത് വീട്ടില്‍ നിപു എ. സുരേന്ദ്രന്‍ (27), ചീരാല്‍ സ്വദേശി ദിനേശ് (28), ചെറുമട് സ്വദേശി മരവടവില്‍ വീട്ടില്‍ ജിത്യാ മുകുന്ദ് (28), കുടുക്കി സ്വദേശി നമ്ബ്യാര്‍ വീട്ടില്‍ എ. അക്ഷയ് (21) എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.
സൈബര്‍ സെല്ലിന്റെ ജിയോഫെന്‍സിംഗ് സംവിധാനം വഴിയാണ് ഇവര്‍ ഹോം ക്വാറന്റീന്‍ ലംഘിച്ചതായി കണ്ടെത്തിയത്. കര്‍ണാടകയില്‍ നിന്ന് എത്തിയവരായിരിന്നു ഇവര്‍. ജില്ലയില്‍ കൊവിഡ്19 പ്രതിരോധത്തിന്റെ ഭാഗമായി നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന 209 പേര്‍ നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. രോഗം സ്ഥിരീകരിച്ച്‌ 16 പേര്‍ മാനന്തവാടി ജില്ല ആശുപത്രിയിലും രണ്ടുപേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലുമാണ് ചികിത്സയിലുണ്ട്. പുതുതായി നിരീക്ഷണത്തിലായ 189 പേരും ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ള 24 പേരും ഉള്‍പ്പെടെ നിലവില്‍ 3691 പേര്‍ ജില്ലയില്‍ നിരീക്ഷണത്തിലാണ്.

സാമൂഹ്യ വ്യാപനം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിനായി ജില്ലയില്‍ നിന്നും ആകെ 2620 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചു. ഇതില്‍ ഫലം ലഭിച്ച 2065 ല്‍ 2058 നെഗറ്റീവും ഏഴ് പോസിറ്റീവുമാണ്. 555 സാമ്പിളുകളുടെ ഫലം ഇനിയും ലഭിക്കാനുണ്ട്.

Related Articles

Back to top button