KeralaLatest

കെ പി ദിവാകരന്‍ നിര്യാതനായി

“Manju”

സിന്ധുമോള്‍ ആര്‍

കെ പി ദിവാകരന്‍ നിര്യാതനായി

പാനൂര്‍ : മുന്‍ മന്ത്രി പി ആര്‍ കുറുപ്പിന്റെ മകനും ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ ഭരണസമിതിയംഗവുമായ കെ പി ദിവാകരന്‍ (78) നിര്യാതനായി. സംസ്കാരം തിങ്കളാഴ്ച വൈകിട്ട് 4.30ന് പൂത്തൂരില്‍ മകന്‍ പി കെ പ്രവീണിന്റെ ‘പത്മലീല’ വീട്ടുവളപ്പില്‍ നടക്കും. ഏതാനും ദിവസങ്ങളായി കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തിങ്കളാഴ്ച്ച രാവിലെയായിരുന്നു അന്ത്യം.
മൃതദേഹം പകല്‍ 12 ഓടെ പാനൂരിലെ വസതിയിലെത്തിച്ചു. പാനൂര്‍ പി ആര്‍ മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, കെ കെ വി മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, കൊളവല്ലൂര്‍ പി ആര്‍ മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എന്നിവയുടെ മാനേജരാണ്. പാനൂര്‍ അയ്യപ്പക്ഷേത്ര കമ്മിറ്റി പ്രസിഡന്റുമാണ്.
ഭാര്യ: സരള. മക്കള്‍: പി കെ പ്രവീണ്‍ (എല്‍വൈജെഡി സംസ്ഥാന പ്രസിഡന്റ്), പ്രശാന്ത് കുട്ടന്‍, ഡോ: പ്രജിത്ത് (ദുബായ്). മരുമക്കള്‍: ഗീതാഞ്ജലി, ജീജ (അധ്യാപിക, പിആര്‍ മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍), ഡോ: സിതാര (ദുബായ്).
സഹോദരങ്ങള്‍: മുന്‍ മന്ത്രി കെ പി മോഹനന്‍, ഡോ. കെ പി ബാലഗോപാല്‍ (മലപ്പുറം), നിര്‍മ്മല, ബേബി സുജയ, പുഷ്പ വേണി, പരേതരായ കെ പി രാജരത്നം (ഗ്വാളിയര്‍ റയോണ്‍സ്), പ്രേമലത

Related Articles

Back to top button