KeralaLatest

ഓട്ടോറിക്ഷ ലൈസന്‍സ് 20 വര്‍ഷം അല്ലെങ്കില്‍ 50 വയസ്സ് ആകമ്പോള്‍ പുതുക്കണം

“Manju”

ശ്രീജ.എസ്

തിരുവനന്തപുരം ∙ പെട്രോള്‍, ഡീസല്‍ ഓട്ടോറിക്ഷ ഓടിക്കാന്‍ നിലവില്‍ ലൈസന്‍സ് ഉള്ളവര്‍ പുതുക്കുമ്പോള്‍ ലഭിക്കുക ഇലക്‌ട്രിക് ഓട്ടോറിക്ഷ ഓടിക്കാനുള്ള ലൈസന്‍സ്. മോട്ടര്‍വാഹന വകുപ്പിന്റെ സ്മാര്‍ട് മൂവ് സോഫ്റ്റ്‌വെയര്‍ കേന്ദ്രത്തിന്റെ സാരഥി സോഫ്റ്റ്‌വെയറിലേക്കു മാറ്റിയപ്പോള്‍ ഇതുവഴി ലൈസന്‍സ് പുതുക്കാന്‍ അപേക്ഷിച്ചവര്‍ക്കാണു ഇലക്‌ട്രിക് ഓട്ടോ ഓടിക്കാനുള്ള ലൈസന്‍സ് കിട്ടിയത്.

ഡീസല്‍/ പെട്രോള്‍ ഓട്ടോറിക്ഷകള്‍ ഓടിക്കുന്നവര്‍ ഇനി 4 ചക്രവാഹനങ്ങള്‍ ഓടിക്കാനുള്ള ലൈറ്റ് മോട്ടര്‍ വെഹിക്കിള്‍ (എല്‍എംവി) ലൈസന്‍സ് കൂടി നേടണമെന്നാണു നിയമം.

രാജ്യത്തു കേരളത്തില്‍ മാത്രമേ ഓട്ടോറിക്ഷ ഓടിക്കാനായി പ്രത്യേകം ലൈസന്‍സ് നല്‍കിയിരുന്നുള്ളൂ. അടുത്തിടെ ഇതവസാനിപ്പിച്ച കേന്ദ്രം എല്‍എംവി ലൈസന്‍സ് നിര്‍ബന്ധമാക്കി. പക്ഷേ, നിലവില്‍ ലൈസന്‍സുള്ളവരുടെ കാര്യം എന്താണെന്നു വ്യക്തമാക്കിയിരുന്നില്ല. ഓട്ടോറിക്ഷ ലൈസന്‍സ് 20 വര്‍ഷം അല്ലെങ്കില്‍ 50 വയസ്സ് ആകുമ്പോള്‍ പുതുക്കണം.

Related Articles

Back to top button