KeralaLatest

പുത്തൂര്‍ കൊട്ടേക്കാട് റോഡില്‍ ഇന്നുമുതല്‍ ഗതാഗത നിരോധനം

“Manju”

അഖിൽ ജെ എൽ

പുത്തൂര്‍-കൊട്ടേക്കാട് റോഡില്‍ ഇന്നുമുതല്‍ (ജൂണ്‍ 9) കലുങ്ക് പുനര്‍നിര്‍മ്മാണ പ്രവൃത്തി ആരംഭിക്കുന്നതിനാല്‍ ഈ വഴിയുള്ള വാഹനഗതാഗതത്തിന് ഒരു മാസത്തെ നിയന്ത്രണം ഏര്‍പ്പെടുത്തി. ഈ ദിവസങ്ങളില്‍ കല്ലേപ്പുള്ളി വഴി വരുന്ന വാഹനങ്ങള്‍ കല്ലേപ്പുള്ളി- രാമനാഥപുരം-മണലി റോഡ് വഴിയും പുത്തൂര്‍ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍ കൊപ്പം- മുക്കൈ റോഡ് രാമനാഥപുരം- കല്ലേപ്പുള്ളി വഴിയും പോകേണ്ടതാണെന്ന് പാലക്കാട് പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.

Related Articles

Back to top button