ErnakulamKeralaLatest

AE0 ഓഫീസിന് മുന്നിൽ നടത്തിയ പ്രതിഷേധ ധർണ്ണ എം.എൽ എ ടി.ജെ.വിനോദ് ഉദ്ഘാടനം ചെയ്തു

“Manju”

അഖിൽ ജെ എൽ

എറണാകുളം : സ്കൂൾ വിദ്യാർഥിനി ഓൺലൈൻ ക്ലാസ്സിൽ പങ്കെടുക്കാൻ സാധിക്കാതെ ആത്മഹത്യ ചെയ്ത പശ്ചാത്തലത്തിൽ അടിയന്തിരമായി ഓൺലൈൻ ക്ലാസ്സുകൾ എല്ലാ വിദ്യാർഥികൾക്കും സുഗമമായി പങ്കെടുക്കാൻ അവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ സംസ്ഥാന സർക്കാർ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് AE0 ഓഫീസിന് മുന്നിൽ സൗത്ത് ബ്ലോക്ക് കമ്മിറ്റി പ്രതിഷേധ ധർണ്ണ നടത്തി.

എം.എൽ എ ടി.ജെ.വിനോദ് ധർണ്ണ ഉദ്ഘാടനം ചെയ്തു. സൗത്ത് ബ്ലോക്ക് പ്രസിഡൻ്റ് വി.കെ.ശശികുമാർ അധ്യക്ഷത വഹിച്ച ധർണ്ണയ്ക്ക് നോർത്ത് ബ്ലോക്ക് പ്രസിഡൻ്റ് ഹെൻറി ഓസ്റ്റിൻ സ്വാഗതം ആശംസിച്ചു. ഡി.സി.സി ഭാരവാഹികളായ മുഹമ്മദ് ഷിയാസ്, എം.ആർ .അഭിലാഷ്, കൗൺസിലർമാരായ കെ.വി.പി. കൃഷ്ണകുമാർ , പി.ഡി.മാർട്ടിൻ , ദീപക് ജോയി, ഗ്രേസി ബാബു ജേക്കബ്ബ് ,ബ്ലോക്ക് പഞ്ചായത്തംഗം വിൻസി ഡേറിസ് ഭാരവാഹികളായ കെ.വി.ആൻ്റണി , മണ്ഡലം പ്രസിഡൻ്റുമാരായ രാധാകൃഷ്ണൻ പാറപ്പുറം, കെ.ജി.രാജേഷ് ,പി.ബി.തമ്പി , സി.ജെ.ജോർജ് തുടങ്ങിയവർ പ്രസംഗിച്ചു. ബ്ലോക്ക് വൈസ് പ്രസിഡൻ്റ് നോർമ്മൻ ജോസഫ് നന്ദി പ്രകാശിപ്പിച്ചു

Related Articles

Back to top button