KeralaLatest

കോവിഡ് കാലത്ത് ഗവണ്മെന്റ് വ്യാപാരികളെ മാനസികമായി തകർക്കരുത്. രാജു അപ്സര.

“Manju”

 

തിരുവനന്തപുരം: കാലഹരണപ്പെട്ട വാറ്റ് നിയമത്തിന്റ പേരിൽ സർക്കാർ അയക്കുന്ന നോട്ടീസുകൾ നിർത്തി വയ്ക്കണമെന്നും, കോവിഡ് മഹാമാരിയെ തുടർന്ന് വ്യാപാരികളിൽ ഉടലെടുത്ത മാനസിക സംഘർഷങ്ങളുടെ ആക്കംകൂട്ടി മുൻ അനുഭവങ്ങൾ പോലെ വ്യാപാരികളെ കൂട്ടആത്മഹത്യയിലേക്ക് കൊണ്ടെത്തിക്കരുതെന്നും, നിയമ നിർമ്മാണത്തിലൂടെ പ്രസ്‌തുത നടപടി ക്രമം നിർത്തിവെച്ചുകൊണ്ട്, വ്യാപാര മേഖലയെ നിലനിർത്തണമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി രാജു അപ്സര ആവശ്യപെട്ടു.

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യുടെ നേതൃത്വത്തിൽ നടത്തിയ സെക്രട്ടേറിയറ്റ് ധർണ്ണ രാജു അപ്സര ഉദ്‌ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് പെരിങ്ങമല രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ച ധർണ്ണയിൽ, ജില്ലാ ജനറൽ സെക്രട്ടറി വൈ. വിജയൻ സ്വാഗതം പറഞ്ഞു. ട്രഷറർ ധനീഷ് ചന്ദ്രൻ, വൈസ് പ്രസിഡന്റുമാരായ വെള്ളറട രാജേന്ദ്രൻ, ജോഷി ബസു, പാലോട് കുട്ടപ്പൻ നായർ തുടങ്ങിയവർ പ്രസംഗിച്ചു

Related Articles

Back to top button