IndiaLatest

സ്‌കൂള്‍ പഠനസമയവും സിലബസ്സും വെട്ടിക്കുറയ്ക്കുന്നതില്‍ പൊതു അഭിപ്രായം തേടി കേന്ദ്രമന്ത്രാലയം

“Manju”

ശ്രീജ.എസ്

ന്യഡല്‍ഹി: കോവിഡിനെ തുടര്‍ന്ന് അടച്ചിട്ടിരിക്കുന്ന സ്‌കൂളുകളില്‍ ഈ അക്കാദമിക് വര്‍ഷം അധ്യയന മണിക്കൂറുകളും സിലബസ്സും .വെട്ടികുറയ്ക്കുന്നത് പരിഗണനയിലാണെന്ന് കേന്ദ്ര മാനവ വിഭവശേഷി മന്ത്രി രമേശ് പൊഖ്രിയാല്‍ അറിയിച്ചു. ഇക്കാര്യത്തിലുള്ള അഭിപ്രായങ്ങളും നിര്‍ദേശങ്ങളും അറിയിക്കാന്‍ രക്ഷകര്‍ത്താക്കള്‍, അക്കാദമിക് വിദഗ്ദ്ധര്‍ തുടങ്ങിയവരോട് മന്ത്രി ആവശ്യപ്പെട്ടു.

മാനവവിഭവ ശേഷി മന്ത്രാലയത്തിന്റെയോ മന്ത്രിയുടെയോ സമൂഹ മാധ്യമ പേജുകളിലൂടെ അഭിപ്രായം അറിയിക്കാം. സ്‌കൂളുകളിലെ അധ്യയനദിനങ്ങള്‍ .220 ദിവസത്തില്‍ നിന്ന് 100 ആയി വെട്ടിച്ചുരുക്കാനുള്ള നിര്‍ദേശം മാനവ വിഭശേഷി മന്ത്രാലയത്തിന്റെ പരിഗണനയിലുണ്ട്. ഓരോ അക്കാദമിക് വര്‍ഷത്തിലും 1320 മണിക്കൂര്‍ സ്‌കൂളുകളില്‍ തന്നെ അധ്യയനം നടക്കണം എന്ന വ്യവസ്ഥയിലും കേന്ദ്ര സര്‍ക്കാര്‍ മാറ്റം കൊണ്ടുവരും.

സിലബസ് മുപ്പത് ശതമാനം മുതല്‍ അന്‍പത് ശതമാനം വരെ വെട്ടി കുറയ്ക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ വിദഗ്ദ്ധരുടെ അഭിപ്രായം കൂടി അറിഞ്ഞ ശേഷമേ അന്തിമ തീരുമാനം ഉണ്ടാകുകയുള്ളൂ. ലോക് ഡൗണിനെ തുടര്‍ന്ന് അടച്ചിട്ടിരിക്കുന്ന രാജ്യത്തെ സ്‌കൂളുകള്‍ ഓഗസ്റ്റ് 15 ന് ശേഷമേ തുറക്കാന്‍ സാധ്യതയുള്ളു എന്ന് രമേശ് പൊഖ്രിയാല്‍ ഇന്നലെ അഭിപ്രായപ്പെട്ടിരുന്നു.

Related Articles

Back to top button