KeralaLatest

പിണറായി വിജയന്‍റെ മകള്‍ വീണ വിവാഹിതയാകുന്നു. വരൻ ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്‍റ് മുഹമ്മദ് റിയാസ്

“Manju”

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകള്‍ വീണ വിവാഹിതയാകുന്നു. ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസ് ആണ് വരന്‍. ഈ മാസം പതിനഞ്ചിന് വിവാഹം ഉണ്ടാകുമെന്നാണ് അറിയാന്‍ കഴിയുന്നത്. ബന്ധുക്കളും സുഹൃത്തുക്കളും ചേര്‍ന്ന ലളിതമായ ചടങ്ങ് മാത്രമായിരിക്കുമെന്നും അറിയുന്നു. തീയതി ഔദ്യോഗികമായി പിന്നീട് അറിയിക്കുമെന്നാണ് പ്രതികരണം.

ഐടി സംരംഭകയും ഉദ്യോഗസ്ഥയുമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകള്‍ വീണ. എസ്‌എഫ്‌ഐയിലൂടെ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ പ്രവേശിച്ച മുഹമ്മദ് റിയാസ് ഡിവൈഎഫ്‌ഐ സംസ്ഥാന നേതൃപദവിക്ക് ശേഷമാണ് അഖിലേന്ത്യാ പ്രസിഡന്‍റാകുന്നത്.

Related Articles

Back to top button