KeralaLatest

ആ വിരലുകൾ നിശ്ചലമായിട്ട് 9 വർഷം

“Manju”

 

ഇന്ത്യയിലെ പ്രശസ്തനായ ചിത്രകാരനായിരുന്നു എം.എഫ് ഹുസൈന്‍.മഖ്ബൂല്‍ ഫിദാ ഹുസൈന്‍ എന്ന എം എഫ് ഹുസൈന്‍ ആണ് ഇന്ത്യന്‍ ചിത്രകലയ്ക്ക് ആധുനിക മുഖം നല്‍കിയത്. 1952 തന്‍റെ ആദ്യ ഏകാംഗം പ്രദര്‍ശനത്തോടെ ചിത്രകലയിലേക്ക് കടന്നുവന്ന ഹുസൈന്‍ പിന്നീട് ചുരുങ്ങിയ കാലം കൊണ്ട് അദ്ദേഹത്തിന്റെ സൃഷ്ടികള്‍ യൂറോപ്പിലും അമേരിക്കയിലും പരക്കെ അംഗീകാരം നേടി. 95 -ആം വയസ്സിൽ 2011 ജൂൺ 9 -ന് ലണ്ടനിൽ അന്തരിച്ചു.
ഹുസൈൻ നമ്മെ വിട്ടു പിരിഞ്ഞ ഞ്ഞിട്ട് ഇന്നലെ 9 വര്ഷം പിന്നിട്ടു.ഹുസൈന്റെ മൃതദേഹം ലണ്ടനിലെ ബ്രൂക്ക്‌വുഡിലാണ് ഖബറടക്കിയത്.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം നേടുന്ന ചിത്രകാരനായിരുന്നു എം.എഫ് ഹുസൈന്‍.ഹൈന്ദവ ദേവീദേവന്മാരുടെ നഗ്ന ചിത്രം വരച്ച ഹുസൈൻ വിവാദ ചിത്രകാരനായി മാറി ആവിഷ്കാരസ്വാതന്ത്യം എന്ന പേരിൽ ചിലർ അദ്ദേഹത്തെ ന്യായീകരിച്ച്. എന്തും വരയ്ക്കാനുള്ള സ്വാതന്ത്ര്യം ബഹുസ്വശ്രദ്ധയുള്ള ഇന്ത്യയിൽ മതവികാരം വ്രണപ്പെറ്റുത്തുമെന്നു മറ്റൊരുകൂട്ടർ വാദിച്ചു
.
1967-ൽ ചിത്രകാരന്‍റെ കണ്ണുകളിലൂടെ (Through the Eyes of a Painter) എന്ന തന്‍റെ ആദ്യത്തെ ചലച്ചിത്രം അന്താരാഷ്‌ട്ര പുരസ്കാരം നേട.
1966-ൽ പത്മശ്രീ, 1973 ൽ പത്മഭൂഷൺ, 1991 ൽ പത്മവിഭൂഷൺ എന്നീ ബഹുമതികൾ നൽകി ഇന്ത്യാ സർക്കാർ അദ്ദേഹത്തെ ആ.ആദരിച്ചു.

ജനങ്ങളുടെ വികാരങ്ങൾ വ്രണപ്പെടുത്തി എന്ന കുറ്റത്തിന് ഹുസൈൻ 2006 ഫെബ്രുവരിയിൽ അറസ്റ്റ് ചെയ്യപ്പെട്ടു. ഹിന്ദുദേവതമാരെ (ഭാരതാംബയേയും) നഗ്നരായി ചിത്രീകരിച്ചു എന്നതായിരുന്നു പ്രധാന കുറ്റം. കുറ്റാരോപിതമായ ചിത്രങ്ങൾ 1970-ൽ വരച്ചതായിരുന്നു. എങ്കിലും ഇവ ഒരു ഹിന്ദു മാസികയിൽ 1996-ൽ പ്രസിദ്ധീകരിക്കപ്പെടുന്നതുവരെ വിവാദമായില്ല. മുൻപ് ഇതിനെതിരായ കുറ്റാരോപണങ്ങൾ 2004-ൽ ദില്ലി ഹൈക്കോടതി തള്ളിയിരുന്നു (ദുർഗ്ഗയെയും സരസ്വതിയെയും മോശമായി ചിത്രീകരിച്ച് വിവിധ സമുദായങ്ങൾ തമ്മിൽ ശത്രുത സൃഷ്ടിക്കുന്നു എന്ന കുറ്റം ഹുസൈന്റെ ചിത്രങ്ങൾക്കെതിരായ പ്രതിഷേധം തുടരുന്നതിനിടയിൽ 2010 ൽ എം എഫ് ഹുസൈന്‍ ഖത്തർ പൗരത്വം സ്വീകരിച്ചു.

ബോംബെയിലെ സർ ജെ.ജെ. സ്കൂൾ ഓഫ് ആർട്ടിലൂടെയാണ് ചിത്രകലയുടെ ലോകത്തേക്ക് എം എഫ് ഹുസൈന്‍ നടന്നുവരുന്നത്. ഹുസൈന്‍ ഒരു ചിത്രകാരനായി അറിയപ്പെട്ടു തുടങ്ങിയത് 1940കളിലാണ്. 1952-ല്‍ സൂറിച്ചില്‍ അദ്ദേഹത്തിന്റെ ആദ്യത്തെ ഏകാംഗ ചിത്രപ്രദര്‍ശനം നടന്നു. ആദ്യം ബോംബൈയിലെ തെരുവുകളില്‍ ഹോള്‍ഡിങ്ങുകള്‍ക്ക് ചായം തേച്ച് തുടങ്ങിയ എം എഫ് ഹുസൈന്‍ തുടങ്ങിയ എം എഫ് ഹുസൈന്‍ ചുരുങ്ങിയ കാലത്തിനുള്ളില്‍ ഇന്ത്യയിലെ ഏറ്റവും പ്രതിഫലം ലഭിക്കുന്ന ചിത്രകാരനായി മാറി

ചില ചിത്രങ്ങൾക്ക് 20 ലക്ഷം ഡോളർ വരെ ക്രിസ്റ്റീസ് ലേലത്തിൽ വില ലഭിച്ചിട്ടുണ്ട്. അദ്ദേഹം കുറച്ച് ചലച്ചിത്രങ്ങളും നിർമ്മിച്ച് സംവിധാനം ചെയ്തിട്ടുണ്ട്. ഗജഗാമിനി (അദ്ദേഹത്തിന്റെ ആരാധനാപാത്രമായിരുന്ന മാധുരി ദീക്ഷിത് പ്രധാന കഥാപാത്രമായി അഭിനയിച്ച ചിത്രം – മാധുരിയെക്കുറിച്ച് അദ്ദേഹം ഫിദ എന്ന പേരിൽ ഒരു ചിത്രശൃംഖല തന്നെ രചിച്ചിട്ടുണ്ട്.), മീനാക്ഷി – മൂന്നു നഗരങ്ങളുടെ കഥ (തബു പ്രധാന കഥാപാത്രമായി അഭിനയിച്ച ചിത്രം), ‘ഒരു ചിത്രകാരന്റെ നിർമ്മാണം’ എന്ന ആത്മകഥാസ്പർശിയായ ചിത്രം തുടങ്ങിയവ ഇതിൽ പെടുന്നു.
1915 സെപ്റ്റംബര്‍ 17-ന് പാന്തിപ്പൂരിലായിരുന്നു ജനനം.

Related Articles

Back to top button