KeralaLatest

ഐ.എന്‍.എസ്. വിക്രാന്തിലെ മോഷണം

“Manju”

ശ്രീജ.എസ്

 

കൊച്ചി: കൊച്ചി കപ്പല്‍ശാലയില്‍ യുദ്ധക്കപ്പലായ ഐ.എന്‍.എസ്. വിക്രാന്തില്‍നിന്ന് ഹാര്‍ഡ് ഡിസ്‌ക്കുകളടക്കം മോഷണംപോയ സംഭവത്തില്‍ രണ്ട് പേരെ എന്‍.ഐ.എ. അറസ്റ്റ് ചെയ്തു. ബിഹാര്‍ സ്വദേശികളായ പെയിന്റിങ് തൊഴിലാളികളാണ് എന്‍.ഐ.എയുടെ പിടിയിലായത്. ബിഹാറില്‍ നിന്നാണ് ഇവരെ പിടികൂടിയത്.

ഇരുവരും കൊച്ചി കപ്പല്‍ശാലയില്‍ കരാര്‍ പെയിന്റിങ് തൊഴിലാളികളായിരുന്നു. വേതനത്തെച്ചൊല്ലി കരാറുകാരനുമായുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് മോഷണം നടത്തിയതെന്നാണ് മൊഴി. അതിനാല്‍ സംഭവം സാധാരണഗതിയിലുള്ള മോഷണം മാത്രമാണെന്നാണ് എന്‍.ഐ.എയുടെ വിലയിരുത്തല്‍.

2019 സെപ്റ്റംബറിലാണ് നിര്‍മാണത്തിലിരുന്ന ഐ.എന്‍.എസ്. വിക്രാന്ത് യുദ്ധക്കപ്പലില്‍ മോഷണം നടന്നത്. കപ്പലില്‍ സ്ഥാപിച്ചിരുന്ന 31 കംപ്യൂട്ടറുകളില്‍ അഞ്ചെണ്ണത്തില്‍ നിന്നാണ് ഹാര്‍ഡ് ഡിസ്‌ക്, മൈക്രോ പ്രോസസര്‍, റാം, കേബിളുകള്‍ തുടങ്ങിയവ മോഷണം പോയത്. കപ്പലിന്റെ വിവിധ ഭാഗങ്ങളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്ന ‘ഇന്റഗ്രേറ്റഡ് പ്ലാറ്റ്ഫോം മാനേജ്മെന്റ് സിസ്റ്റ’ത്തിന്റെ വിവരങ്ങളടങ്ങിയ ഹാര്‍ഡ് ഡിസ്‌കുകളാണ് മോഷ്ടിക്കപ്പെട്ടത്.

Related Articles

Back to top button