KeralaLatest

ശിവഗിരിയിൽ നടന്ന കണ്ണാടി സമരം

“Manju”

 

ജ്യോതിനാഥ് കെ പി

ശിവഗിരി ടൂറിസം സർക്യൂട്ട് പദ്ധതിക്ക് കേന്ദ്രം 85 കോടി രൂപ അനുവദിക്കുകയും പിന്നീട് അത് റദ്ദ് ചെയ്യുകയും ചെയ്തു. ഇതിനെതിരെ പ്രതിഷേധിച്ച് കെപിസിസി,ഓ ബി സി ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ ഇന്ന് വർക്കലയിൽ കണ്ണാടി എന്ന പേരിൽ പ്രതിഷേധ സമരം നടന്നു. കെപിസിസി, ഒബിസി, വാമനപുരം ബ്ലോക്ക് പ്രസിഡന്റ് പാണയം അബ്ദുൽജലീലിന്റെ അധ്യക്ഷതയിൽ നടന്ന പ്രതിഷേധം ബഹുമാനപ്പെട്ട എം എൽ എ വർക്കല കഹാർ ഉദ്ഘാടനം ചെയ്തു. തദവസരത്തിൽ ഡിസിസി ജനറൽ സെക്രട്ടറിമാരായ അഡ്വക്കേറ്റ് കൃഷ്ണകുമാർ, കെപിസിസി, ഒബിസി ജനറൽ സെക്രട്ടറി രാജേന്ദ്രബാബു, ജില്ലാ ജനറൽ സെക്രട്ടറി മന്നൂർക്കോണം രാജേഷ്, ജില്ലാ വൈസ് പ്രസിഡന്റ് ഷിബു, സേവാദൾ ജില്ലാ ചെയർമാൻ വെട്ടൂർ ബിനു, തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Back to top button