KeralaLatest

വിദ്യാർഥികൾക്കു ഓൺലൈൻ പഠന സ്വകര്യമൊരുക്കി

“Manju”

ഹർഷദ്ലാൽ തലശ്ശേരി

കണിച്ചാർ : കണിച്ചാർ ഗ്രാമ പഞ്ചായത്തിൽ ഓൺലൈൻ പഠനത്തിൻ്റെഭാഗമായി ഓടപ്പുഴ സ്കൂളിലെയും കൊളക്കാട് സാന്തോം ഹയർസെക്കൻഡറി സ്കൂളിലേയും വിദ്യാർഥികൾക്കുവേണ്ടി ഓടപ്പുഴ അംഗൻവാടിയിൽ ടിവിയും അനുബന്ധ സൗകര്യങ്ങളും ഒരുക്കി. ചടങ്ങിൻ്റെ ഉദ്ഘാടനം സെലിൻ മാണി നിർവഹിച്ചു. രഞ്ജിത്ത് മർക്കോസ് അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷാൻ്റി സെബാസ്റ്റ്യൻ,വാർഡ് മെമ്പർ വിനോയ് ജോർജ്, ഓടപ്പുഴ അംഗൻവാടി അധ്യാപിക ഷീജ, കൊളക്കാട് ഹൈസ്കൂൾ അധ്യാപകൻ ജോണി വലിയപറമ്പിൽ എന്നിവർ പങ്കെടുത്തു.

 

Related Articles

Back to top button