Uncategorized

മനയിൽ മുക്ക് നിവാസികളും എസ്‌ വൈ എസ്‌ സാന്ത്വനം പ്രവർത്തകരും ഒത്തുചേർന്ന് രണ്ടാം ഘട്ട ശുചീകരണ പ്രവർത്തനം നടത്തി

“Manju”

ഹർഷദ്ലാൽ തലശ്ശേരി

അഴിയൂർ :മനയിൽ മുക്ക് യൂണിറ്റ് എസ്‌ വൈ എസ്‌ സാന്ത്വനം പ്രവർത്തകരുടെ നേതൃത്വത്തിൽ രണ്ടാം ഘട്ട ശുചീകരണ പ്രവർത്തനം നടത്തി.
ശുചീകരണ പ്രവർത്തനങ്ങളിൽ മനയിൽ മുക്ക് നിവാസികളും സജീവമായി പങ്കെടുത്തു.ശുചിത്വ ദിനത്തിൽ നടത്തിയ ഒന്നാം ഘട്ട ശുചീകരണ പ്രവർത്തനം
ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മഴക്കാലത്ത് വെള്ളം കെട്ടി നിന്ന് ജനങ്ങൾക്ക് പ്രയാസം സൃഷ്ടിക്കാറുള്ള ഓവു ചാലുകൾ മുപ്പതോളം യുവാക്കളുടെ
സേവന പ്രവർത്തനത്തിന്റെ ഭാഗമായി അന്ന് വൃത്തിയാക്കിയിരുന്നു.

മാഹി റെയിൽവേ സ്റ്റേഷൻ-രണ്ടാം ഗേറ്റ് മുതൽ ജയറാമിന്റെ കട വരെയുള്ള ഓവു ചാലാണ് ഒന്നാം ഘട്ടമായി വൃത്തിയാക്കിയത്.രണ്ടാം ഘട്ട ശുചീകരണത്തിന്റെ ഭാഗമായി മഴക്കാലത്ത് വെള്ളം കെട്ടി നിൽക്കാൻ സാധ്യതയുള്ള മറ്റുള്ള ഭാഗങ്ങൾ മുഴുവൻ വൃത്തിയാക്കി.ഓവുചാലുകളിൽ മാലിന്യം നിറഞ്ഞു വെള്ളകെട്ട് രൂപപെടാറുണ്ടായിരുന്നു.ജനങ്ങളുടെ പ്രയാസം മനസ്സിലാക്കി അതിനു പരിഹാരം കാണാൻ സാന്ത്വനം മുന്നോട്ട് വന്നു. മനയിൽ മുക്കിലെ യുവാക്കൾ ഏറെ അധ്വാനിച്ചതിന്റെ ഫലമായി ഓവുചാലുകൾ വൃത്തിയായി.അഭിനന്ദനാർഹമായ പ്രവർത്തനമായി അത് മാറി. മനയിൽ ബദ്‌രിയ്യ കമ്മിറ്റി സെക്രട്ടറി അബ്ദുൽ അസീസ് ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

 

Related Articles

Back to top button