KeralaLatestThiruvananthapuram

റോഡ് വികസന പദ്ധതികള്‍ പൂര്‍ത്തിയാവാറായി, പോത്തന്‍കോട് പുതിയ പാര്‍ക്കിംഗ് പരിഷ്കാരം നാളെ മുതല്‍

“Manju”

സിന്ധുമോള്‍ ആര്‍

തിരുവനന്തപുരം: കഴക്കൂട്ടം-വെഞ്ഞാറമൂട്‌ റോഡ് വികസന പദ്ധതികള്‍ ഏറെക്കുറെ പൂര്‍ത്തിയായ പോത്തന്‍കോട്ട്‌ പുതിയ പാര്‍ക്കിംഗ് പരിഷ്‌കാരം നാളെ മുതല്‍ നിലവില്‍ വരും. പോത്തന്‍കോട് ജംഗ്ഷനില്‍ നിന്നും വെഞ്ഞാറമൂട് റോഡിന്റെ വലത് ഭാഗത്ത് എച്ച്‌.കെ. തിയേറ്റര്‍ വരെ ഇരുചക്ര വാഹനങ്ങളും അതുകഴിഞ്ഞ്‌ കാറും മറ്റ് ഫോര്‍വീലറുകളും പാര്‍ക്ക് ചെയ്യാം. മാര്‍ക്കറ്റ് വരെ ഇടതുഭാഗത്ത് പാര്‍ക്കിംഗ് പാടില്ല. മാര്‍ക്കറ്റ് കഴിഞ്ഞുള്ള ഭാഗത്ത് ഒരു സമയം മൂന്ന്‌ ആട്ടോറിക്ഷകള്‍ പാര്‍ക്ക് ചെയ്യാം. അവിടുന്ന് സിറ്റി ബാര്‍ വരെ പാര്‍ക്കിംഗ് നിരോധിച്ചിട്ടുണ്ട്.

വെമ്പായം റോഡില്‍ ഇടതുവശത്ത് പോത്തന്‍കോട് നിസ്കാരപ്പള്ളിവരെ കാറുകളും ടൂ വീലറുകളും പാര്‍ക്ക് ചെയ്യാം. പള്ളിക്ക് മുന്നില്‍ പാര്‍ക്കിംഗ് പാടില്ല. വെമ്പായം റോഡിന്റെ വലതുഭാഗത്ത് പൗഡിക്കോണം റോഡ് തിരിയുന്ന ഭാഗത്ത്‌ രണ്ട് ആട്ടോറിക്ഷകള്‍ക്കു മാത്രം പാര്‍ക്കിംഗ് അനുവദിക്കും. ജംഗ്ഷനില്‍ നിന്നും കഴക്കൂട്ടത്തേക്ക് പോകുന്ന റോഡില്‍ ഇടതുവശത്ത് പാര്‍ക്കിംഗ് അനുവദിക്കില്ല. വലതുവശത്ത് സജീര്‍ സ്റ്റോര്‍ വരെ കാറും അതുകഴിഞ്ഞ് ടൂവീലറും തുടര്‍ന്ന്‌ ആട്ടോ പാര്‍ക്കിംഗ് അനുവദിക്കും.

മുരുക്കുംപുഴ റോഡില്‍ ഇടതുഭാഗത്ത് അശ്വതി സില്‍ക്‌സ്‌ വരെ പാര്‍ക്കിംഗ് അനുവദിക്കില്ല. റോഡിന്റെ വലതുഭാഗത്ത് ബസ് ഡിപ്പോ കഴിഞ്ഞ്‌ രണ്ട് ഓട്ടോകള്‍ പാര്‍ക്ക് ചെയ്യാം. ടെമ്പോ സ്റ്റാന്റ് കഴിഞ്ഞാല്‍ കാറുകളും ടൂ വീലറുകളും ആട്ടോകളും പാര്‍ക്ക് ചെയ്യാം.

Related Articles

Back to top button