KeralaLatest

ടാങ്കറില്‍ കൊണ്ടു വന്ന് മാലിന്യം ഒഴുക്കാനെത്തിയ മൂന്നംഗ സംഘം വനം വകുപ്പിന്റെ പിടിയിലായി

“Manju”

 

പാങ്ങോട്. വനത്തില്‍ ടാങ്കറില്‍ കൊണ്ട് വന്ന് മനുഷ്യ വിസര്‍ജ്ജ്യം ഒഴുക്കാനെത്തിയ മൂന്നംഗ സംഘം വനം വകുപ്പിന്റെ പിടിയിലായി. ഭരതന്നൂര്‍ സ്വദേശികളായ രഞ്ജിത്, ശിവരാജന്‍, മൈലമൂട് സ്വദേശി ഗണേഷ് എന്നിവരാണ് വനം വകുപ്പ് പാലോട് റെയിഞ്ച് ഉദ്യോഗസ്ഥരുടെ പിടിയില്‍ പെട്ടത്. ചൊവ്വാഴ്ച രാത്രി 10ന് പാലോട് റെയ്ഞ്ചില്‍ പെട്ട കുന്താട് ഭാഗത്ത്് ടാങ്കറില്‍ കൊണ്ടുവന്ന മാലിന്യം ഒഴുക്കുന്നതിനിടെ പട്രോളിങ്ങിലായിലായിരുന്ന വനം വകുപ്പ് ഉദ്യോഗസ്ഥരുടെ കണ്ണില്‍ പെടുകയും ഇവരെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. മാലിന്യം കൊണ്ട് വന്ന ടാങ്കറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തതില്‍നിന്നും ചുള്ളിമാനൂരിലെ ഒരു വീട്ടില്‍ നിന്നാണ് മാലിന്യം കൊണ്ട് വന്നതെന്ന് സമ്മതിച്ചതായി വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കസ്റ്റഡിയലെടുത്ത സംഘത്തെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കി.

Related Articles

Back to top button