Uncategorized

കൊവിഡ്: വിപത്തൊഴിഞ്ഞ് രാജ്യങ്ങള്‍

“Manju”

സിന്ധുമോള്‍ ആര്‍

 

ദൊദോമ: ന്യൂസിലാന്‍ഡിനോടൊപ്പം കൊവിഡില്‍ നിന്ന് മുക്തി നേടി ഈ എട്ട് രാജ്യങ്ങളും. കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ ടാന്‍സാനിയ, വത്തിക്കാന്‍, ഫിജി, കിഴക്കന്‍ ആഫ്രിക്കന്‍ ദ്വീപ് രാഷ്ട്രമായ സീഷെല്‍സ്, വെസ്റ്റ് ഇന്ത്യന്‍ രാജ്യമായ സെന്റ് കിറ്റ്സ് ആന്‍ഡ് നെവിസ്, തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യമായ തിമോര്‍ ലെസ്‍തെ, വടക്കുപടിഞ്ഞാറന്‍ പസിഫിക് ദ്വീപായ പാപുവ ന്യൂഗിനിയ എന്നിവിടങ്ങളും കൊവിഡ് മുക്തമായതായി റിപ്പോര്‍ട്ട്.
ടാന്‍സാനിയ കൊവിഡ് മുക്തമായതായി കഴിഞ്ഞ ഞായറാഴ്‍ചയാണ് പ്രസിഡന്റ് ജോണ്‍ മാഗ്‍ഫുലി പ്രഖ്യാപിച്ചത്. ആറാഴ്‍ചയോളം കൊവിഡ് കണക്കുകള്‍ വര്‍ദ്ധിക്കാതെ നിലനിലക്കുന്നത് പരിഗണിച്ചായിരുന്നു പ്രസിഡന്റിന്റെ പ്രഖ്യാപനം. വത്തിക്കാന്‍ കൊവിഡ് മുക്തമായതായി ജൂണ്‍ ആറിന് വത്തിക്കാന്‍ വക്താവ് മറ്റെയോ ബ്രൂണി അറിയിച്ചു .വത്തിക്കാനില്‍ ആരും കൊവിഡ് ബാധിച്ച്‌ മരിച്ചിട്ടില്ല.

ജൂണ്‍ അഞ്ചിനാണ് ഫിജി കൊവിഡില്‍ നിന്ന് മുക്തി നേടിയതായി പ്രധാനമന്ത്രി ഫ്രാങ്ക് ബെയ്‍നിമരാമ അറിയിച്ചത്. എന്നിരുന്നാലും, രാജ്യത്ത് പരിശോധനാ നടപടികള്‍ ശക്തമാണ്. രാജ്യത്ത് കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്‍തിട്ടില്ല. നിയന്ത്രണങ്ങള്‍ പിന്‍വലിച്ചെങ്കിലും അതിര്‍ത്തികള്‍ അടച്ചിടുന്നത് തുടരും.
യൂറോപ്പില്‍ ആദ്യമായി കൊവിഡ് മുക്തമായ രാജ്യം മോണ്ടിനെഗ്രോയാണ്. മെയ് 24ന് മോണ്ടിനെഗ്രോയില്‍ അവസാനത്തെ രോഗിയും ആശുപത്രി വിട്ടു. സീഷെല്‍സ് മെയ് 18നും സെന്റ് കിറ്റ്സ് ആന്‍ഡ് നെവിസ് മെയ് 19നും തിമോര്‍ ലെസ്‍തെ മെയ് 15നും പാപുവ ന്യൂഗിനിയ മെയ് നാലിനും കൊവിഡ് മുക്തമായി. ഈ പ്രദേശങ്ങളിലെല്ലാം കൊവിഡ് പാരമ്യത്തില്‍ എത്തിയിരുന്നില്ല. എന്നിരുന്നാലും, കൊവിഡ് വ്യാപനം ആരംഭിച്ചപ്പോള്‍ തന്നെ കൈക്കൊണ്ട ചിട്ടയായ പ്രവര്‍ത്തനങ്ങളാണ് ഈ പ്രദേശങ്ങളെ മഹാവിപത്തില്‍ നിന്ന് രക്ഷിച്ചത്.

Related Articles

Back to top button