KeralaLatest

കേരളത്തെ അഭിമാനഭരിതമാക്കിയ പാലാ വിടപറഞ്ഞിട്ട് ഒരു വ്യാഴവട്ടം

“Manju”

കേരളത്തെ കുറിച്ചുള്ള കവിതകളെഴുതി മലയാളികളുടെ ഹൃദയത്തില്‍ ഇടം നേടിയ കവിയായിരുന്നു പാലാ നാരായണന്‍ നായര്‍. കേരളം വളരുന്നുവെന്ന കാവ്യ പരമ്പരയാണ് അദ്ദേഹത്തെ കൂടുതല്‍ പ്രശസ്തനാക്കിയത്.കേരളത്തിന്‍റെ കവി മുത്തശ്ശന്‍ മഹാകവി നൂറാം പിറന്നാളീന് ഏതാണ്ട് മൂന്നു കൊല്ലം മുൻപ് 2008 ജൂണ്‍ 11ന് നമ്മെ വിട്ടു പിരിഞ്ഞു . കടുത്തുരിത്തിക്കടുത്ത് മുട്ടുച്ചിറയിലെ സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. ഇന്ന് അദ്ദേഹത്തിന്റെ 12 ആം ചരമദിനം

കേരളത്തേയും കേരളീയതയേയും കണക്കറ്റ് സ്നേഹിച്ചകവിയാണ് പാലാ. ജന്മനാടിനെ ക്കുറിച്ച് ഇത്രയേറെ ഊറ്റം കൊള്ളുന്ന മറ്റൊരു കവിയില്ല.
ലളിതവും ഉത്കൃഷ്ടവുമായ കാവ്യങ്ങളാണ് പാലായുടേതായിഉള്ള ത്. വെണ്ണിലാവിന്‍റെ കുളിര്‍മ്മയും നൈര്‍മല്യവും,സന്ധ്യയുടെ വിശുദ്ധിയും ശാന്തതയും അതില്‍ കാണാം.പൂക്കള്‍ മുതല്‍ കുങ്കുമപൂക്കള്‍ വരെ രസനിഷ്യന്ദികളായ എത്രയെത്ര കവിതകളാണുള്ളത്!.!

കേരളം വളരുന്നു പശ്ചിമഘട്ടങ്ങളെ
കേറിയും കടന്നും ചെന്നയമാം രാജ്യങ്ങളില്‍.

ഭാവി നമ്മുടേതായിത്തീരുന്നു മലയാള
ഭാഷയും കലകളും പാരിലേക്കൊഴുകട്ടെ

തുടങ്ങിയ വരികളില്‍ മലയാളിയുടെ ദിഗ് വിജയം അദ്ദേഹം എത്രയോ വര്‍ഷം മുന്‍പ് മുന്‍കൂട്ടി കാണുന്നു.വരാനിരിക്കുന്നകാലം മലയാളിയുടേതായിരിക്കുമെന്ന് പ്രവചിക്കുന്നു. .

കീപ്പള്ളില്‍ ശങ്കരന്‍നായരുടെയും പുലിയന്നൂര്‍ പൂത്തൂര്‍വീട്ടില്‍ പാര്‍വതിയമ്മയുടെയും മകനായി 1911 ഡിസംബര്‍ 11നാണ്‌ പാലാ നാരായണന്‍ നായര്‍ ജനിച്ചത്‌. കുടിപ്പള്ളിക്കുടം അധ്യാപകനായിരുന്ന പിതാവില്‍ നിന്ന പ്രാഥമിക വിദ്യാഭ്യാസം നേടി. പാലാ വിഎം സ്കൂള്‍, പാലാ സെന്‍റ് തോമസ്‌ സ്കൂള്‍ എന്നിവിടങ്ങളിലായി സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി.അൽഫോൻസ കോളേജിലും കൊട്ടിയം എൻ.എസ്‌.എസ്‌ കോളേജിലും അദ്ധ്യാപകനായി. ഭാര്യ പുത്തൻവീട്ടിൽ സുഭദ്രക്കുട്ടിയമ്മ

1925ല്‍ നിഴല്‍ എന്ന കവിത പ്രസിദ്ധികരിച്ചുകൊണ്ടാണ് പാലാ നാരായണ നായര്‍ കവിതയുടെ ലോകത്ത് എത്തിയത്. 1953ലായിരുന്നു അദ്ദേഹം കേരളം വളരുന്നുവെന്ന കൃതി എഴുതിയത്. പത്ത് ഭാഗങ്ങളുള്ളതാണ് ഈ കൃതി. അമൃതകല, അന്ത്യപൂജ, ആലിപ്പഴം, തണ്ണീര്‍ പന്തല്‍, അടിമ, പടക്കളം, പെരുമ തുടങ്ങിയവ അദ്ദേഹത്തിന്‍റെ പ്രധാന കൃതികളാണ്.

ആദ്യം പ്രസിദ്ധീകരിച്ച കവിത ‘ആ നിഴൽ’ ആണ്‌; കവിയുടെ 17-ാം വയസ്സിൽ. 1935ൽ ആദ്യസമാഹാരം ‘പൂക്കൾ’. റിട്ടയർ ചെയ്ത ശേഷം പാലാ
ഏകദേശം അയ്യായിരത്തോളം കവിതകള്‍ എഴുതിയിട്ടുണ്ട്. ചങ്ങമ്പുഴയുടെ സമകാലികനായിരുന്ന പാല വള്ളത്തോളിന്‍റെയും ഉള്ളൂരിന്‍റെ പിന്‍‌ഗാമിയായാണ് കാവ്യജീവിതം തുടങ്ങിയത്. വൃത്ത നിബിഡമായിരിക്കണം കവിത എന്ന് നിര്‍ബന്ധമുള്ള പാല നാടോടി വൃത്തങ്ങളും പ്രയോഗങ്ങളും ചാരുതയോടെ പദ്യത്തില്‍ ഇടകലര്‍ത്താന്‍ ശ്രമിച്ചിരുന്

കാലടിപ്രദേശത്തിലുണ്ടായ വേദന്തത്തിന്‍
കാലടിക്കലമര്‍ന്നുപോയ് ഹിമവന്മുടി പോലും

എന്ന വരികളില്‍ ശ്രീ ശങ്കരന്‍റെ ഭാരത പര്യടനവും അദ്വൈത ദര്‍ശനത്തിന്‍റെ ദിഗ് വിജ-യവും എത്ര സമര്‍ഥവും മനോഹരവുമയാണ് അദ്ദേഹം കാവ്യാത്മകമായി കനക്കെ ചുരുക്കിയിരിക്കുന്നത്.ഈ കൈയടക്കം കൃതഹസ്തനായ കവിക്കു മാത്രം സാധ്യമായതാണ്.

സ്വാതന്ത്ര്യ സമരവും പട്ടിണി പാവങ്ങളോടുള്ള അനുകമ്പയും പാലാ നാരായണന്‍ നായരെ സ്വാധീനിച്ചിരുന്നു. നല്ല അധ്യാപകനായും പ്രശസ്തി നേടിയ അദ്ദേഹം സാഹിത്യ അക്കാദമിയുടെ രൂപീകരണത്തിലും അദ്ദേഹം പ്രധാന പങ്ക് വഹിച്ചിരുന്നു. അസിസ്റ്റന്‍റ് സെക്രട്ടറി എന്ന നിലയില്‍ സാഹിത്യ അക്കാദമിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹം കൃത്യമായ മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കി.

ക്ഷേത്ര പ്രവേശന വിളംബരത്തെക്കുറിച്ചുള്ള കവിതയ്ക്ക്‌ മഹാകവി ഉള്ളൂരിന്റെ പക്കൽനിന്ന്‌ സ്വർണ്ണമെഡൽ നേടി. കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, പൂത്തേഴൻ സ്‌മാരക പുരസ്‌കാരം, എഴുത്തച്ഛൻ പുരസ്‌കാരം, ആശാൻ പുരസ്‌കാരം,വള്ളത്തോൾ പുരസ്കാരം കാളിദാസ പുരസ്കാരം എന്നിവയും അദ്ദേഹത്തിന്‌ ലഭിച്ചിട്ടുണ്ട്‌.

.1937-ൽ കവിതാ രചനയ്ക്ക്‌ സമസ്‌ത കേരള സാഹിത്യ പരിഷത്തിൽനിന്ന്‌ കീർത്തിമുദ്ര ലഭിച്ചു. ഭോപ്പാൽ സാഹിത്യ സമ്മേളനത്തിന്റെ ഭാരത ഭാഷാ ഭൂഷൺ ബഹുമതി, ആശാൻ പ്രൈസ്‌, ഓൾ ഇന്ത്യ റൈറ്റേഴ്‌സ്‌ ഫോറത്തിന്റെ താമ്രപത്രം തുടങ്ങിയവയും ലഭിച്ചിട്ടുണ്ട്‌.. \

. ഭോപ്പാൽ സാഹിത്യ സമ്മേളനത്തിന്റെ ഭാരത ഭാഷാ ഭൂഷൺ ബഹുമതി, ആശാൻ പ്രൈസ്‌, ഓൾ ഇന്ത്യ റൈറ്റേഴ്‌സ്‌ ഫോറത്തിന്റെ താമ്രപത്രം തുടങ്ങിയവയും ലഭിച്ചിട്ടുണ്ട്‌.സമഗ്ര സംഭാവനയ്ക്കുള്ള സാഹിത്യ അക്കാദമി പുരസ്കാരവും ആദ്യത്തെ വള്ളത്തോള്‍ പുരസ്കാരവും എഴുത്തച്ഛന്‍ പുരസ്കാരവും പാലായെ തേടിയെത്തിയിരുന്നു. കേരള സര്‍വ്വകലാ‍ശാല പ്രസിദ്ധീകരണ വിഭാഗം മേധാവിയായും അദ്ദേഹം സേവനമനുഷ്ടിച്ചിട്ടുണ്ട്. പട്ടാളത്തില്‍ സേവനമനുഷ്ടിച്ചിരുന്ന രണ്ടാം ലോക മഹായുദ്ധത്തിലും പാലാ നാരായണന്‍ നായര്‍ പങ്കെടുത്തു

Related Articles

Back to top button