KeralaLatestThrissur

കോവിഡ് രോഗികള്‍ക്കായി ഗവ. മെഡിക്കല്‍ കോളേജ് ഹൃദ്രോഗാശുപത്രിയില്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും

“Manju”

ശ്രീജ.എസ്

തൃശൂര്‍ : കോവിഡ് രോഗികള്‍ക്കായി തൃശൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ഹൃദ്രോഗാശുപത്രിയില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും. ഹൃദ്രോഗാശുപത്രിയിലെ സി ബ്ലോക്കില്‍ 150 കിടക്കകള്‍ കോവിഡ് രോഗികള്‍ക്ക് മാത്രമായി സജ്ജീകരിക്കും. മെഡിക്കല്‍ കോളേജ് കോവിഡ് ബ്ലോക്കില്‍ നിലവില്‍ 177 കിടക്കകളാണുള്ളത്. ഇതിനു പുറമെയാണ് ഹൃദ്രോഗാശുപത്രിയില്‍ പുതിയ സൗകര്യങ്ങളൊരുക്കുന്നത്. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. എം എ ആന്‍ഡ്രൂസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മെഡിക്കല്‍ ബോര്‍ഡിന്റെതാണ് തീരുമാനം. കൂടുതല്‍ രോഗികള്‍ വരുകയാണെങ്കില്‍ വാര്‍ഡ് 3, 9, 13 എന്നിവ നവീകരിക്കുവാന്‍ അടിയന്തരമായി പൊതുമരാമത്തു വകുപ്പിന് നിര്‍ദ്ദേശം നല്‍കും. ഈ വാര്‍ഡുകളിലെ ഡെന്റല്‍ കോളേജിന്റെ അനുബന്ധ സാമഗ്രികള്‍ നീക്കം ചെയ്യാന്‍ ഹൃദ്രോഗാശുപത്രി സൂപ്രണ്ടിന് നിര്‍ദ്ദേശം നല്‍കി. ക്ഷയരോഗികള്‍ക്കുള്ള കിടത്തി ചികിത്സ കിടക്കകള്‍ ഇതിന്റെ ഭാഗമായി പുനക്രമീകരിക്കും.

Related Articles

Back to top button