IndiaLatest

തി​രു​പ്പ​തി ക്ഷേ​ത്രം ദ​ര്‍​ശ​ന​ത്തി​നാ​യി തു​റ​ന്നു

“Manju”

ശ്രീജ. എസ്

ഹൈ​ദ​രാ​ബാ​ദ്‌: ആ​ന്ധ്രാപ്ര​ദേ​ശി​ലെ തി​രു​പ്പ​തി ക്ഷേ​ത്രം പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക്‌ ദ​ര്‍​ശ​ന​ത്തി​നാ​യി തു​റ​ന്നു. ക​ര്‍​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ​യാ​ണ് ദ​ര്‍​ശ​നം അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​മാ​യി ന​ട​ത്തി​യ ട്ര​യ​ല്‍ റ​ണ്‍ വി​ജ​യി​ച്ച​തി​നെ​ത്തു​ട​ര്‍​ന്നാ​ണ്‌ ന​ട​പ​ടി. ലോ​ക്ക്ഡൗ​ണി​നെ തു​ട​ര്‍​ന്ന് ക​ഴി​ഞ്ഞ 84 ദി​വ​സം അ​ട​ച്ചി​ട്ട​തി​നു ശേ​ഷ​മാ​ണ് ക്ഷേ​ത്രം തു​റ​ന്നി​രി​ക്കു​ന്ന​ത്.

പൊ​തു​ജ​ന​ങ്ങ​ള്‍​ക്കാ​യു​ള്ള ഓ​ണ്‍​ലൈ​ന്‍ ടി​ക്ക​റ്റ്‌ വി​ത​ര​ണ​വും പു​ന​രാ​രം​ഭി​ച്ചി​രു​ന്നു. തി​രു​പ്പ​തി​യി​ല്‍ കൗ​ണ്ട​റി​ലും പ്ര​വേ​ശ​ന ടി​ക്ക​റ്റ്‌ ല​ഭി​ക്കും. പ്ര​തി​ദി​നം ആ​റാ​യി​രം പേ​ര്‍​ക്കാ​ണ്‌ പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​ക. 3000 വീ​തം പാ​സു​ക​ള്‍ ഓ​ണ്‍​ലൈ​നി​ലും കൗ​ണ്ട​റി​ലു​മാ​യി ല​ഭ്യ​മാ​കും. ജൂ​ണ്‍ 19ന്‌ ​വ​രെ​യു​ള്ള ഓ​ണ്‍​ലൈ​ന്‍ ടി​ക്ക​റ്റു​ക​ള്‍ നേ​ര​ത്തെ ത​ന്നെ തീ​ര്‍‌​ന്നി​രു​ന്നു-​തി​രു​മ​ല തി​രു​പ്പ​തി ദേ​വ​സ്ഥാ​നം അ​റി​യി​ച്ചു.

Related Articles

Back to top button