KeralaLatestThiruvananthapuram

പോത്തൻകോട് സ്വദേശി അബുദാബിയിൽ കോവിഡ് ബാധിച്ചു മരിച്ചു

“Manju”

 

പോത്തൻകോട്:കൊയ്ത്തൂർക്കോണം സ്വദേശി അബുദാബിയിൽ കോവിഡ് ബാധിച്ചു മരിച്ചു. കഴിഞ്ഞ 20 വർഷമായി അബുദാബി അൽ അയിൻ ബിൻ ഹാം ഗ്രൂപ്പിൽ ജോലി നോക്കുന്ന പോത്തൻകോട് കൊയ്ത്തൂർക്കോണം ആനക്കോട് എ എം എസ് കോട്ടേജിൽ അലിയാര് കുഞ്ഞ്-ഐഷബീവി ദമ്പതികളുടെ മകൻ അബ്ദുൽ അസീസ് (53) കോവിഡ് ബാധിച്ചു അബുദാബിയിൽ ആശുപത്രിയിൽ മരണപ്പെട്ടു. ആഴ്ചകളായി രോഗബാധിതനായ സാദിഖ് ആദ്യം അൽ-അയിനിൽ ചികിത്സയിൽ ആയിരുന്നു. രോഗം കടുത്തതോടെ ആണ് ക്ലേവ് ലാന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്ന് പുലർച്ചെ മരണം സംഭവിക്കുകയായിരുന്നു

Related Articles

Back to top button