AlappuzhaKeralaLatest

ഉദയംവൈകി വിവേകോദയം ഗ്രന്ഥശാല

“Manju”

അനൂപ് എം. സി.

മാവേലിക്കര- അരനൂറ്റാണ്ടിന്‍റെ പാരമ്പര്യമുണ്ട് കുളഞ്ഞിക്കാരാഴ്മ വിവേകോദയം വായനശാലക്ക്. എന്നാൽ ഇന്നലകളിൽ മാത്രം പ്രവർത്തനം തുടങ്ങിയ സമീപത്തെ മറ്റ് ഗ്രന്ഥശാലളെ അപേക്ഷിച്ച് വികസനത്തിന്‍റെ കാര്യത്തിലും അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിലും വിവേകോദയം ഗ്രന്ഥശാല ഏറെ പിന്നിലാണ്.

ഗ്രന്ഥശാലാ പ്രസ്ഥാനങ്ങളുടെ പിതാവായ പി.എൻ പണിക്കർ കേരളത്തിലങ്ങോളമിങ്ങോളം ഗ്രന്ഥശാലാ പ്രസ്ഥാനങ്ങൾ സ്ഥാപിച്ച കാലഘട്ടത്തിൽ പ്രദേശത്തെ ദീർഘവീക്ഷണമുള്ളവരുടെ പ്രയത്നഫലമായി ആരംഭിച്ചതാണ് ഈ വായനശാല. തുടക്കത്തിൽ ഓലഷെഡിലും പിന്നീട് സർക്കാർ സ്കൂളിലെ പ്രഥമാദ്ധ്യപകനായിരുന്ന ഭാസ്കരൻ നായർ സാറിന്റെ കെട്ടിടത്തിലും പ്രവർത്തിച്ച ഗ്രന്ഥശാലക്ക് എൺപതുകളുടെ തുടക്കത്തിൽ അന്ന് മന്ത്രിയായിരുന്ന രാമചന്ദ്രൻപിള്ളയാണ് സ്വന്തമായ കെട്ടിടം നിർമ്മിച്ച് നൽകിയത്.

ആ കാലഘട്ടത്തിൽ ഗ്രാമാന്തരീക്ഷത്തിൽ പ്രതാപത്തോടെ തലയെടുത്ത് നിന്ന ഗ്രന്ഥശാലയുടെ പ്രവർത്തനം കാലാന്തരത്തിൽ പിന്നോട്ടുപോയി. സമീപകാലത്ത് ഗ്രന്ഥശാലയുടെ മോശം പ്രകടനം കാരണം ലൈബ്രറി കൗൺസിൽ തരംത്താഴ്തപ്പെട്ടവയുടെ ലിസ്റ്റിലും ഇടം പിടിച്ചു. വിദ്ധ്യാഭ്യാസ സമ്പ്രധായത്തിൽ കൊറോണ സമഗ്രമായി മാറ്റം വരുത്തിയ ഇന്നത്തെ സാഹചര്യത്തിൽ പ്രദേശത്തെ പാവപ്പെട്ട വിദ്ധ്യാർത്ഥികൾക്ക് സഹായമാകുന്ന തരത്തിൽ ഒരു ടെലിവിഷനോ കമ്പ്യൂട്ടറോ ഇന്റർനെറ്റ് സൗകര്യമോ പോലും ഇവിടെ ലഭ്യമല്ല. തരംത്താഴ്തപ്പെട്ടതിനാൽ ലൈബ്രറി കൗൺസിൽ നിന്ന് കൂടുതൽ സൗകര്യങ്ങൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാനും ഇടമില്ല. ഈ സാഹചര്യത്തിൽ അക്ഷര സ്നേഹികളായ പ്രദേശത്തെ സാമൂഹ്യ പ്രവർത്തകർ ഉദാരമതികളായ വ്യക്തികളിൽ നിന്ന് സഹായം വാങ്ങി ടി.വിയടക്കമുള്ള സംവിധാനങ്ങൾ തരപ്പെടുത്താനുള്ള ശ്രമത്തിലാണ്. ഇവരുടെ ഈ പ്രവർത്തനം വിവേകോദയം ഗ്രന്ഥശാലക്ക് പുതിയ ഉദയം നൽകുമെന്ന പ്രതീക്ഷയിലാണ് ഗ്രാമവാസികൾ.

Related Articles

Back to top button