KeralaLatest

സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദൂര വിദ്യാഭ്യാസത്തിന് ഔട്ട്‌ലെറ്റുകള്‍; വിവാദ നടപടിയുമായി കാലിക്കറ്റ് സര്‍വകലാശാല

“Manju”

സിന്ധുമോള്‍ ആര്‍

 

കോഴിക്കോട്: സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദൂരവിദ്യാഭ്യാസ ഔട്ട്‌ലെറ്റുകള്‍ അനുവദിച്ച കാലിക്കറ്റ് സര്‍വകലാശാലയുടെ തീരുമാനം വിവാദത്തിലായി. പത്ത് സര്‍ക്കാര്‍ എയ്ഡഡ് കോളേജുകളാണ് സര്‍വകലാശാല വിദൂര പഠന വിദ്യാര്‍ത്ഥികള്‍ക്ക് സബ് സെന്ററുകള്‍ ആയി പ്രയോജനപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ക്ലാസുകള്‍ക്കുള്ള സ്ഥലപരിമിതിയും കൃത്യസമയത്ത് പഠനക്കുറിപ്പുകള്‍ കിട്ടാത്തതും പരാതിക്കിടയാക്കിയിരുന്നു. തുടര്‍ന്നാണ് സമാന്തര മേഖലയില്‍ നിന്നുള്ള 65 സ്ഥാപനങ്ങള്‍ക്ക് സബ് ‍‍സെന്ററു കളുടെ ഔട്ട്‌ലെറ്റുകള്‍ ആയി പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയത്. സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ക്ക് താത്പ്പര്യമുള്ള കോളേജുകള്‍ ഔട്ട് ലെറ്റ് ആയി തിരഞ്ഞെടുത്തെന്നും ആരോപണമുണ്ട്.

സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് തീരുമാനം യു.ജി.സിയുടെ വിദൂര പഠന നിയമത്തിന് എതിരാണെന്ന് കാണിച്ച്‌ പാരലല്‍ കോളേജ് അസോസിയേഷന്‍ യു.ജി.സിക്ക് പരാതി നല്‍കി മൂന്നുവര്‍ഷംമുമ്പ് അനധികൃതമായി കൗണ്‍സിലിംഗ് & പ്രോഗ്രാമിന് സെന്ററുകള്‍ അനുവദിച്ചതിനെ തുടര്‍ന്ന് സര്‍വകാലശാല വിദൂര വിദ്യാഭ്യാസ വിഭാഗത്തിന് യു.ജി.സി അംഗീകാരം നഷ്ടമായിരുന്നു. ഇപ്പോഴുള്ള താത്കാലിക അംഗീകാരം ഈ വര്‍ഷം അവസാനിക്കുകയും ചെയ്യും.
അതേസമയം തിരഞ്ഞെടുത്ത കോളേജുകളില്‍ സൗകര്യമില്ലാത്തതിനാലാണ് സമാന്തര സ്ഥാപനങ്ങളെ ആശ്രയിച്ച്‌ ഔട്ട്‌ലെറ്റുകള്‍ തുടങ്ങേണ്ടി വന്നതെന്ന് സിന്‍ഡിക്കേറ്റ് വിശദീകരിക്കുന്നു. എന്നാല്‍ സര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്ത എല്ലാ കോളേജുകള്‍ക്കും സര്‍വകലാശാല സഹയം നല്‍കണമെന്നാണ് യു.ജി.സി ചട്ടം.

Related Articles

Back to top button