KeralaLatest

രോഗവ്യാപനം കൂടിയാല്‍ കടുത്ത നടപടി: മുഖ്യമന്ത്രി

“Manju”

സിന്ധുമോള്‍ ആര്‍

 

തിരുവനന്തപുരം: കണ്ടെയ്ന്‍മെന്റ് സോണുകളുടെ പരിധി ചുരുക്കുന്നതടക്കമുള്ള ഇളവുകള്‍ ജനങ്ങളില്‍ വിശ്വാസമര്‍പ്പിച്ച്‌ എടുക്കുന്നതാണന്നും രോഗവ്യാപനം കൂടിയാല്‍ കടുത്ത നടപടികളുണ്ടാവുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേരളത്തില്‍ ഹോം ക്വാറന്റൈന്‍ വിജയകരമാണെന്ന് രാജ്യം വിലയിരുത്തിയതാണ്. ഹോം ക്വാറന്റൈന്‍ ഇപ്പോള്‍ റൂം ക്വാറന്റൈനായി മാറ്റി. അതിനുള്ള ബോധം ജനങ്ങള്‍ക്കുണ്ട്. സമൂഹവ്യാപനം കണ്ടെത്താന്‍ ആന്റി ബോഡി ടെസ്റ്റുകള്‍ ആരംഭിച്ചു. മൊത്തം ഫലമെടുത്താല്‍ വലിയ ആശങ്കയ്ക്ക് അടിസ്ഥാനമില്ല.

സ്വകാര്യ ആശുപത്രികളെ ഇപ്പോള്‍ ആശ്രയിക്കുന്നില്ല. സ്ഥിരമായി ചികിത്സിക്കുന്നവര്‍ക്ക് കൊവിഡ് ബാധിച്ചാല്‍, അവര്‍ക്ക് താല്പര്യമുണ്ടെങ്കില്‍ സ്വകാര്യ ആശുപത്രിയില്‍ സൗകര്യമൊരുക്കും. സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ടിവന്നാല്‍ ചികിത്സാ നിരക്കുകള്‍ അടക്കം നിശ്ചയിക്കും. ഈ ആശുപത്രികളെ മുന്‍കൂട്ടി കണ്ടെത്തി ഒരുക്കങ്ങള്‍ തുടങ്ങുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Related Articles

Back to top button