KeralaLatest

ഇ എം എസ് – നവകേരള ശില്പിയായ വിപ്ലവ നക്ഷത്രം

“Manju”

ഇന്ത്യൻ മാർക്സിസ്റ്റ്-കമ്മ്യൂണിസ്റ്റ് നേതാവും ഐക്യകേരളത്തിന്റെ ആദ്യ മുഖ്യമന്ത്രിയുമായിരുന്നു ഏലംകുളം മനക്യ്കൽ ശങ്കരൻ നമ്പൂതിരിപ്പാട് അഥവാ ഇ. എം. എസ്. നമ്പൂതിരിപ്പാട് ജനാധിപത്യ പ്രക്രിയയിലൂടെ തിരഞ്ഞെടുക്കപ്പെട്ട ഏഷ്യയിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് സർക്കാരിന്റെ തലവനെന്ന നിലയിലും അറിയപ്പെടുന്നു. മാര്‍ക്കിസം -ലെനിസത്തെ ഇന്ത്യന് സാഹചര്യത്തില്‍ പ്രയോഗിക്കുന്നതിന് ഉജ്ജ്വല സംഭാവനയാണ് ഇ.എം.എസ് നല്കിയത്.ചരിത്രകാരൻ, മാർക്സിസ്റ്റ് തത്ത്വശാസ്ത്രജ്ഞൻ, സാമൂഹിക പരിഷ്ക്കർത്താവ് എന്നീ നിലകളിൽ പ്രശസ്തനായ അദ്ദേഹം ആധുനിക കേരളത്തിന്റെ ശിൽപികളിൽ പ്രധാനിയാണ്.

1909 ജൂന്ന് 13 നു ഇന്നത്തെ മലപ്പുറം ജില്ലയിലെ പെരിന്തല്മണ്ണയിലാണ് ജനിച്ചത് .കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികമായ അദ്ദേഹം കോൺഗ്രസ്സുകാരനായാണ് രാഷ്ട്രീയ പ്രവർത്തനം തുടങ്ങുന്നത് രണ്ട് തവണ കേരള മുഖ്യമന്ത്രി ആയിരുന്നു, ഇന്ന് അദ്ദേഹത്തിന്റെ 111 -ാം പിറന്നാൾ

സാമൂഹ്യ നവോത്ഥാനപ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇടപെട്ടുകൊണ്ടാണ് തന്റെ പൊതുപ്രവര്ത്തനം ഇ.എം.എസ് ആരംഭിക്കുന്നത്. തുടര്‍ന്ന് കോണ്ഗ്രസ്സുകാരനായി രാഷ്ട്രീയ ജീവിതത്തിലേക്ക് അദ്ദേഹം പ്രവേശിച്ചു. കോഴിക്കോട്ട് രൂപംകൊണ്ട ആദ്യത്തെ കമ്യൂണിസ്റ്റ് ഗ്രൂപ്പില് സഖാവും അംഗമായി ചേരുന്നത്. സി.പി.ഐ (എം) ന്റെ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. മരണം വരെ പാര്ടിയുടെ ഉന്നതാധികാരസമിതിയായ കേന്ദ്രകമ്മിറ്റിയിലും പോളിറ്റ് ബ്യൂറോയിലും അംഗമായിരുന്നു.

സ്കൂളിലും കോളേജിലും പഠിക്കുമ്പോൾ തന്നെ എഴുത്തിന്റെ ലോകത്തിലേക്കു കടന്നിരുന്നു. കോൺഗ്രസ്സിലൂടെ രാഷ്ട്രീയത്തിലേക്കു കടന്നു. പിന്നീട് കോൺഗ്രസ്സിലെ ഇടതു പക്ഷക്കാർ ചേർന്ന് ഇ.എം.എസ്സിന്റെ നേതൃത്വത്തിൽ കോൺഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടി രൂപീകരിച്ചു. കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി രൂപീകരിക്കപ്പെടുന്ന പാറപ്പുറം സമ്മേളനത്തിൽ പങ്കെടുത്ത് കമ്മ്യൂണിസ്റ്റായി. കേരളസംസ്ഥാനത്തിലെ ആദ്യത്തെ മുഖ്യമന്ത്രിയായി. കമ്മ്യൂണിസ്റ്റ് പാർട്ടി രണ്ടായപ്പോൾ സി.പി.ഐ.എമ്മിന്റെയൊപ്പം നിന്നു. സി.പി.ഐ(എം) ദേശീയ ജനറൽ സെക്രട്ടറി, കേരള സംസ്ഥാന സെക്രട്ടറി, പോളിറ്റ് ബ്യൂറോ അംഗം എന്ന നിലയിൽ പ്രവർത്തിച്ചിട്ടുണ്ട്.

ആശയങ്ങൾ രൂപീകരിക്കുന്നതിലും, അത് പ്രയോഗത്തിൽ വരുത്തുന്ന കാര്യത്തിലും പുതിയ കേരളത്തിന്റെ ശിൽപികളിലൊരാളായി ഇ.എം.എസ്സിനെ കണക്കാക്കപ്പെടുന്നു. ജനകീയാസൂത്രണ പദ്ധതിയുടെ മുൻനിരക്കാരിലൊരാൾ കൂടിയായിരുന്ന ഇ.എം.എസ്സ് 1998 മാർച്ച് 19-ന് 89-ആം വയസ്സിൽ അന്തരിച്ചു. വിക്ക് ഉണ്ടായിരുന്നിട്ടും മികച്ച പ്രസംഗകനായി അദ്ദേഹം അറിയപ്പെട്ടു.വളരെ ചിട്ടയോടെ പ്രവർത്തിക്കുക ഇ എം എസ്സിന്റെ ശീല മായിരുന്നു നു. അദ്ദേഹത്തിന്റെ പ്രസംഗത്തിൽ പോലും ഈ ചിട്ട കാണാം 10 മിനുട്ട് പ്രസംഗമാണെങ്കിൽ അത് പത്ത് മിനുട്ടിൽ തീരും ആശയങ്ങൾ അടുക്കിവച്ച് ആ പ്രസംഗം കേട്ടാൽ എഴുതി വായിക്കുകയാണെന്നേ തോന്നൂ

നവോത്ഥാന സങ്കൽപ്പങ്ങളിലധിഷ്ഠിതമായി ആധുനിക കേരളം പണിതുയർത്തിയ ജനനായകരിൽ ഉന്നതശീർഷനാണ് ഇ എം എസ്. സാമൂഹ്യവും രാഷ്ട്രീയവുമായ പ്രബുദ്ധ കേരളമെന്ന ആശയത്തിന് അടിത്തറയിട്ട ധിഷണാശാലി. ചിന്തയിലും വാക്കിലും പ്രവൃത്തിയിലും തലമുറകളെ പ്രചോദിപ്പിച്ച ജനനേതാവ്. സാധാരണ ജനതയെ ആധുനിക വിദ്യാഭ്യാസത്തിലും ജനാധിപത്യബോധത്തിലും ഊന്നി അവകാശപ്പോരാട്ടങ്ങളിലേക്ക് നയിച്ച കമ്യൂണിസ്റ്റ്. നവീന ആശയങ്ങളിലും ജീവിതനിലവാരത്തിലും അനുദിനം പുതുക്കിപ്പണിതുകൊണ്ടിരിക്കുന്ന കേരളീയരുടെ പുരോഗമനചിന്തകൾക്ക് ദിശാരൂപം പകർന്ന കർമശാലി. മലയാളിയുടെ ബോധമണ്ഡലത്തിൽ നിന്ന് ഇ എം എസിന്റെ നാമധേയം ഒരിക്കലും മാറ്റിനിർത്താനാകില്ല തന്നെ.

അനാചാരങ്ങളിൽനിന്നും അന്ധവിശ്വാസങ്ങളിൽനിന്നും നാടിനെ മോചിപ്പിക്കാനും ജാതി–-ജൻമി–-നാടുവാഴിത്ത വ്യവസ്ഥയ്ക്ക് ആഘാതമേൽപ്പിക്കാനും അദ്ദേഹത്തിന്റെ ഉജ്വലമായ നേതൃത്വത്തിനു കഴിഞ്ഞു. ബ്രിട്ടീഷ് കൊളോണിയലിസത്തിന്റെയും ജൻമി–-നാടുവാഴിത്തത്തിന്റെയും കൊടിയ ക്രൂരതകൾ നടമാടിയ കാലത്താണ് പൊതുപ്രവർത്തനം ഇ എം എസ് തുടങ്ങിയത്. സവർണജാതിയുടെയും ജൻമിപ്രഭുത്വത്തിന്റെയും അവകാശാധികാരങ്ങളോടെയാണ് പിറന്നതെങ്കിലും താൻ ജനിച്ച വർഗത്തിന്റെ കൊടിയ ചൂഷണങ്ങൾക്കും സ്വസമുദായത്തിലെ അനാചാരങ്ങൾക്കുമെതിരെ പോരാടി നിസ്വവർഗത്തിനായി സ്വയം അർപ്പിക്കുകയും.

Related Articles

Back to top button