IndiaLatest

ഇളവുകളുമായി ജി.എസ്.ടി കൗണ്‍സില്‍, റിട്ടേണ്‍ ഫയല്‍ ചെയ്യാത്തവര്‍ക്കുളള ലേറ്റ് ഫീസ് 10,000 രൂപയില്‍ നിന്ന് 500 ആയി കുറച്ചു

“Manju”

സിന്ധുമോള്‍ ആര്‍

തിരുവന്തപുരം: ജി.എസ്.ടി. കണക്കുകള്‍ സമര്‍പ്പിക്കാന്‍ വൈകിയവര്‍ക്ക് പിഴയിലും പലിശയിലും ജി.എസ്.ടി. കൗണ്‍സില്‍ ഗണ്യമായ ഇളവു വരുത്തി. 2017 ജൂലായ് മുതല്‍ 2020 ജനുവരി വരെ റിട്ടേണ്‍ ഫയല്‍ ചെയ്യാത്തവര്‍ക്ക് ലേറ്റ് ഫീയില്‍ ഇളവുകള്‍ അനുവദിച്ച്‌ കുടിശ്ശിക മാപ്പാക്കല്‍ പദ്ധതി പ്രഖ്യാപിച്ചു. മറ്റുള്ളവര്‍ക്ക് നിലവിലുള്ള പരാമവധി ലേറ്റ് ഫീസ് 10,000 രൂപയില്‍ നിന്ന് 500 രൂപയായി കുറച്ചു. ഈ ആനുകൂല്യം ജൂലായ് ഒന്നു മുതല്‍ ലഭിക്കും. സെപ്തംബര്‍ 30നകം കുടിശിക റിട്ടേണ്‍ ഫയല്‍ ചെയ്യുന്നവര്‍ക്കാണ് ഈ ആനുകൂല്യം.

അഞ്ചുകോടിയില്‍ താഴെ വിറ്റുവരവുള്ള ചെറുകിടവ്യാപാരികള്‍ക്ക് ജി.എസ്.ടി. റിട്ടേണ്‍ ഫയല്‍ചെയ്യുന്നതിന് അനുവദിച്ചിരുന്ന ഇളവുകള്‍ സെപ്തംബര്‍വരെ നീട്ടി. ലേറ്റ് ഫീ, പലിശ എന്നിവയിലാണ് ഇളവ്. ഫെബ്രുവരി, മാര്‍ച്ച്‌, ഏപ്രില്‍ മാസങ്ങള്‍ക്ക് നല്‍കിയ ഇളവ് മേയ്, ജൂണ്‍, ജൂലായ് മാസങ്ങളിലെ റിട്ടേണുകള്‍ക്കും ലഭിക്കും.

Related Articles

Back to top button