InternationalLatest

വിദേശികള്‍ക്ക് തിരിച്ചെത്താം, സ്വന്തം ചിലവില്‍ 14 ദിവസം ക്വാറന്റൈനില്‍ കഴിയണം ; പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി യു.എ.ഇ വിദേശകാര്യ മന്ത്രാലയം

“Manju”

സിന്ധുമോള്‍ ആര്‍.

ദുബായ്: യു.എ.ഇയില്‍ ജോലി ചെയ്തിരുന്ന വിദേശികള്‍ക്ക് തിരിച്ചെത്താന്‍ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കി. മടങ്ങിയെത്തുന്നവര്‍ വീടുകളിലോ ഹോട്ടലുകളിലോ 14 ദിവസം നിര്‍ബന്ധമായും ക്വാറന്റൈനില്‍ കഴിയണം. ക്വാറന്റൈന്‍ ചെലവ് യാത്രക്കാരന്‍ തന്നെ വഹിക്കണം.

ഹോട്ടലിലാണോ വീട്ടിലാണോ ക്വാറന്റൈന്‍ എന്ന കാര്യം യാത്രയ്ക്കു മുമ്പ് യാത്രക്കാരന്‍ തീരുമാനിച്ചിരിക്കണം. വിമാനത്താവളത്തില്‍ വച്ച്‌ തന്നെ യാത്രക്കാരെ കൊവിഡ് പരിശോധനക്ക് വിധേയമാക്കും. ദുബായ് വിമാനത്താവളത്തില്‍ ഇറങ്ങി മറ്റു എമിറേറ്റിലേക്ക് പോകുന്നവര്‍ സാമൂഹിക അകലം പാലിച്ച്‌ കൊണ്ടുള്ള യാത്രാ സൗകര്യം ഏര്‍പ്പെടുത്തണം.
14 ദിവസം ഹോട്ടലുകളില്‍ കഴിയുന്നവര്‍ക്ക് 24 മണിക്കൂറും ഡോക്ടറുമായി ബന്ധപ്പെടാന്‍ കഴിയുന്ന ആപ്പ് മൊബൈലില്‍ ഇന്‍സ്റ്റാള്‍ ചെയ്യണം. ഇവരുടെ ആരോഗ്യ സ്ഥിതിയില്‍ വല്ല മാറ്റവും വരികയാണങ്കില്‍ ഹോട്ടല്‍ അധികൃതര്‍ ദുബായ് ഹെല്‍ത്ത് അതോറിറ്റിയെ അറിയിക്കും. ബന്ധപ്പെട്ടവര്‍ ഉടനെ തന്നെ ഇവര്‍ക്ക് വേണ്ടപ്പെട്ട ചികിത്സ നല്‍കും.

Related Articles

Back to top button