KeralaLatestThiruvananthapuram

സ്ത്രീകൾക്ക് നേരെയുള്ള അക്രമണം സർക്കാർ മൗനം പാലിക്കുന്നു. അഡ്വ. ജെ.ആർ പത്മകുമാർ

“Manju”

പോത്തൻകോട്: സ്ത്രീകൾക്ക് നേരെയുള്ള അക്രമണം ഇടത് സർക്കാർ പ്രോത്സാഹനം നൽകുകയാണെന്നും. പന്തലക്കോട് യുവതിയും കുടുംബവും അക്രമിക്കപ്പെട്ട സംഭവത്തിൽ സർക്കാർ  മൗനം പാലിക്കുകയാണെന്നും ബിജെപി സംസ്ഥാന ട്രഷറർ അഡ്വ. ജെ.ആർ പത്മകുമാർ പറഞ്ഞു. പന്തലക്കോട് സിപിഎം ഗുണ്ടകളുടെ അക്രമണത്തിന് ഇരയായ  യുവതിയും കുടുംബത്തിൻ്റെയും വീട് സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. യുവതിയും കുടുംബവും അക്രമിക്കപ്പെട്ട് ദിവസങ്ങൾ കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാൻ പോലീസ് തയ്യാറായില്ല. പ്രതികളുടെ സിപിഎം ഗുണ്ടാ ബന്ധം തിരിച്ചറിഞ്ഞതോടെ പ്രതികളെ പോലീസ് സംരക്ഷിച്ച് സർക്കാർ മുഖംമറയ്ക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ബിജെപി മേഖല വൈസ് പ്രസിഡൻ്റ് കല്ലയം വിജയകുമാർ, മഹിളാമോർച്ച ജില്ലാ വൈസ് പ്രസിഡൻ്റ് സ്വപ്നാ സുദർശൻ, വെമ്പായം പഞ്ചായത്ത് സമിതി പ്രസിഡൻ്റ് വെമ്പായം സുരേഷ് തുടങ്ങിയവരും പത്മകുമാറിനോടൊപ്പം യുവതിയുടെ വീട് സന്ദർശിച്ചു.

Related Articles

Back to top button