IndiaLatest

കോവിഡ് ബാധിച്ച് ഗൾഫിൽ 6 മലയാളികൾ കൂടി മരിച്ചു

“Manju”

പാലക്കാട് : പേഴുംകര ചിമ്പക്കാട് സി.ടി.സുലൈമാൻ (60) സൗദിയിലും പത്തനംതിട്ട മഞ്ഞനിക്കര വടക്കേതോണ്ടലിൽ ജോസ് പി. മാത്യു (59) ജൂബൈലിലും കൊല്ലം പള്ളിമുക്ക് പായിക്കുളം ശൈഖുനാ നഗർ 67 ഷംലി മൻസിലിൽ സൈനുലാബ്ദീൻ (55) ജിദ്ദയിലുംതിരുവനന്തപുരം വെള്ളറട കുടപ്പനമൂട് ഓരുകുഴി എസ്എൻ നിവാസിൽ ശേഖരൻ (57), കോഴിക്കോട് കൊടുവള്ളി കളരാന്തിരി പട്ടിണിക്കര കെ.കെ.അബ്ദുൽ സലാമിന്‍റെ മകൻ സാബിർ അബ്ദുൽ സലാം (22) എന്നിവർ റിയാദിലും കോഴിക്കോട് നടുവണ്ണൂർ കുന്ദംകണ്ടി ശങ്കരമംഗലത്ത് രാമചന്ദ്രൻ (63) ദുബായിലും മരിച്ചു.

സി.ടി. സുലൈമാന്‍റെ ഭാര്യ: ഷരീഫ. മക്കൾ: ഷംലിക്, ഷബീൽ, ഷഹീൻ. മരുമക്കൾ: ഷബീന, തൻസീറ. ജോസ് പി. മാത്യു 29 വർഷമായി സൗദിയിൽ വെൽഡറാണ്. ഭാര്യ: വയ്യാറ്റുപുഴ കോളാക്കോട്ട് സൂസി. മക്കൾ: ജെയ്സൺ, ഹെബ്സിബ. മരുമകൾ അക്സ.

സൗദിയിൽ ഡ്രൈവറായിരുന്ന സൈനുലാബ്ദീന്റെ ഭാര്യ: റഷീദ. മക്കൾ: ഷംലി, സമീറ, സൈറ. മരുമക്കൾ: മുഹമ്മദ് റോഷൻ, സഫീർ, സുഹൈൽ. ശേഖരൻ റിയാദിൽ ടവർ സ്പെഷലിസ്റ്റ് മാനുഫാക്ചറിങ് കമ്പനി ജീവനക്കാരനായിരുന്നു. ഭാര്യ: ഷീന. മക്കൾ: നീതുലക്ഷ്മി, നിബിൻദേവ്.

സാബിറിന്റെ മാതാവ്:സുബു അബ്ദു സലാം. രാമചന്ദ്രൻ മിഡിൽ ഈസ്റ്റ് ഓയിൽ സർവീസ് കമ്പനിയിൽ പബ്ലിക് റിലേഷൻ ഓഫിസറായിരുന്നു. ഭാര്യ: പുഷ്പ. മക്കൾ‌: സുദേവ് ചന്ദ്രൻ, സുസ്മിത. മരുമകൻ: അരുൺ ലാൽ.

Related Articles

Back to top button