KeralaLatestThiruvananthapuram

ചിറയിൻകീഴ് കഴിഞ്ഞ ദിവസം കാണാതായ അണ്ടർ സെക്രട്ടറിയുടെ മൃതദേഹം കണ്ടെത്തി

“Manju”

ചിറയിൻകീഴ് : ചിറയിൻകീഴ് കഴിഞ്ഞ ദിവസം കാണാതായ ഗവ. അണ്ടർ സെക്രട്ടറിയുടെ മൃതദേഹം കണ്ടെത്തി. സെക്രട്ടേറിയറ്റിലെ റിക്കോർഡ്സ് വിഭാഗം അണ്ടർ സെക്രട്ടറിയും ചിറയിൻകീഴ്, വലിയകട ഒറ്റപ്ലാംമുക്ക് ഗ്രീഷ്മം വീട്ടിൽ ഇള ദിവാകറി(49) ന്‍റെ മൃതദേഹമാണ് ഇന്ന് വൈകിട്ടോടെ അയന്തികടവിന് സമീപം കരിന്തക്കടവിൽ നിന്ന് കണ്ടെടുത്തത്.

വെള്ളിയാഴ്ച രാവിലെ 6 മണി മുതൽ കാണാതായത്. വലിയ ഏല, തോട്ടവാരം അയന്തി കടവിനു സമീപത്തുനിന്ന് ഇള ഉപയോഗിച്ചിരുന്ന സ്കൂട്ടർ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു. കാണാതാകുന്നതിനു തലേദിവസം വ്യാഴാഴ്ച വൈകീട്ട് 6 മണിയോടെ ഇള സ്കൂട്ടറിൽ കടവിനു സമീപം വന്നിരുന്നതായി നാട്ടുകാർ പോലീസിനോടു പറഞ്ഞിരുന്നു.

ഇന്നലെ മുതൽ ആറ്റിങ്ങൽ, അഗ്നിരക്ഷാസേനയുടെ സ്കൂബാ സംഘം തിരച്ചിൽ നടത്തിയിരുന്നു
ഇന്നു വൈകുന്നേരം 4 മണിയോടെയാണ് ഇളയുടെ മൃതദേഹം ഫയർ ഫോഴ്സ് സംഘം കണ്ടെടുത്തത്.

ആറ്റിങ്ങൽ നിലയത്തിലെ അസി. സ്റ്റേഷൻ ഓഫീസർ മധുസൂദനൻ നായരുടെ നേതൃത്വത്തിൽ ആറ്റിങ്ങൽ സ്കൂബാ ടീം അംഗങ്ങളായ വിദ്യാരാജ്, രാജഗോപാൽ, അഷറഫ്, നിധിൻ എന്നിവരും തിരുവനന്തപുരം സ്കൂബാ ടീം അംഗങ്ങളായ സുഭാഷ്, സുജയൻ ,രഞ്ജിത്ത്, പ്രേംരാജ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു തിരച്ചിൽ പങ്കെടുത്തു.

Related Articles

Back to top button