KeralaLatest

എം ജയചന്ദ്രന് ഇന്ന് 41-ാം പിറന്നാൾ

“Manju”

ജയരാഗങ്ങൾ

സംഗീതസംവിധായകൻ എം ജയചന്ദ്രന് ഇന്ന് 41ആം പിറന്നാൾ..കാലപ്രവാഹത്തെ അതിജീവിക്കാന്‍ ശേഷിയുള്ള വൈവിധ്യമുള്ള പാട്ടുകളൊരുക്കിയ സംഗീതസംവിധായകന്‍. അതില്‍ ചലച്ചിത്രഗാനമുണ്ട്, ലളിതഗാനമുണ്ട്, ഭക്തിഗാനമുണ്ട്. ഓരോന്നും അതിന്‍റെ സൌന്ദര്യംകൊണ്ട് വേറിട്ടുനില്‍ക്കുന്നു.

മധുസൂദനന്‍നായരുടെയും സുകുമാരിയുടെയും മകനായി ജനിച്ച ജയചന്ദ്രന്‍ അഞ്ചാം വയസ്സുമുതല്‍ സംഗീതമഭ്യസിച്ചുതുടങ്ങി. മുല്ലമൂട് ഭാഗവതരയ്യരായിരുന്നു ആദ്യ ഗുരു. പിന്നീട് പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥിന്റെ ശിഷ്യനായി. അതിനുശേഷം നെയ്യാറ്റിന്‍കര മോഹനചന്ദ്രനെ ഗുരുവായി സ്വീകരിക്കുകയും 19 വര്‍ഷം അദ്ദേഹത്തില്‍നിന്ന് ശാസ്ത്രീയസംഗീതം അഭ്യസിക്കുകയും ചെയ്തു. പിന്നീട് സണ്ണി വത്സലത്തില്‍നിന്ന് പാശ്ചാത്യസംഗീതവും അഭ്യസിച്ചു. കോളേജ് പഠനകാലത്ത് 1987 മുതല്‍ 1990 വരെ കേരള സര്‍വകലാശാലയില്‍ ശാസ്ത്രീയസംഗീതത്തില്‍ നാലുതവണ ഒന്നാംസ്ഥാനക്കാരനായി തെരഞ്ഞെടുക്കപ്പെട്ടു. ആകാശവാണി, ദൂരദര്‍ശന്‍ തുടങ്ങിയ മാധ്യമങ്ങളിലൂടെ അരങ്ങേറ്റം കുറിച്ച ജയചന്ദ്രന്‍ പിന്നീട് ചലച്ചിത്രസംഗീതത്തില്‍ വലിയ ഉയരങ്ങള്‍ കീഴടക്കി. ഗൌരീശങ്കരം, കഥാവശേഷന്‍, പെരുമഴക്കാലം, നിവേദ്യം, മാടമ്പി, കരയിലേക്കൊരു കടല്‍ദൂരം, സെല്ലുലോയ്ഡ് എന്നീ ചിത്രങ്ങള്‍ക്ക് സംസ്ഥാനസര്‍ക്കാരിന്റെ പുരസ്കാരം. 2015ല്‍ എന്ന് നിന്‍റെ മൊയ്തീന്‍ എന്ന ചിത്രത്തിലൂടെ മികച്ച സംഗീതസംവിധായകനുള്ള ദേശീയ പുരസ്കാരവും ലഭിച്ചു.

മലയാള സിനിമയിൽ ഇക്കാലത്തെ മികച്ച സംഗീത സംവിധായകരിൽ ഒരാളായ എം.ജയചന്ദ്രൻ ടി.വി പരിപാടികളിൽ അവതാരകനായും റിയാലിറ്റിഷോകളിൽ വിധികർത്താവായും ശ്രദ്ധേയനാണ്. 2003, 2004, 2007, 2008, 2010, 2012, 2016 വർഷങ്ങളിൽ മികച്ച സം‌ഗീതസം‌വിധായകനുള്ള കേരള സർക്കാരിന്‍റെ പുരസ്കാരം ജയചന്ദ്രനായിരുന്നു.

വിശ്രുതഗായകനും സംഗീതജ്ഞനുമായ എം ജയചന്ദ്രന് പിറന്നാൾ ആശംസകൾ. പിറന്നാൾ ദിനത്തിൽ സിദ്ധാർഥ് എന്ന ചെറുപ്പക്കാരനും കൂട്ടുകാരും ചേർന്ന് തയാറാക്കിയ ഒരു വീഡിയോ എം ജയചന്ദ്രൻ അദ്ദേഹത്തിന്റെ ഫേസ്ബുക്കിൽ ഷെയർ ചെയ്തിരിക്കുന്നു. വീഡിയോയിൽ അദ്ദേഹത്തിന്‍റെ തന്നെ മനോഹര ഗാനങ്ങളും ദൃശ്യങ്ങളുമാണുള്ളത്.

Related Articles

Back to top button