KeralaLatest

കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഉന്നത ഉദ്യോഗസ്ഥന് കൊവിഡ്,​ 51 ഉദ്യോഗസ്ഥര്‍ ക്വാറന്‍റൈനില്‍

“Manju”

സിന്ധുമോള്‍ ആര്‍

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തിലെ 51 ഉദ്യോഗസ്ഥര്‍ ക്വാറന്‍റൈനിലായത് വിമാനത്താവളത്തിന്‍റെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്ന ആശങ്ക ഉയര്‍ത്തുന്നു. ഇന്നലെ ടെര്‍മിനല്‍ മാനേജര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെയാണ് എയര്‍പോര്‍ട്ട് ഡയറക്ടറക്കം ക്വാറന്‍റൈനില്‍ പോകേണ്ടിവന്നത്. സ്ഥലം മാറ്റത്തോടനുബന്ധിച്ച്‌ വിമാനത്താവളത്തില്‍ വെള്ളിയാഴ്ച്ച നടന്ന സത്ക്കാര പാര്‍ട്ടിയിലും ഇദ്ദേഹം പങ്കെടുത്തിരുന്നു.

ഇതാണ് സമ്പര്‍ക്കപ്പട്ടിക ഇത്രയും വലുതാവാന്‍ കാരണം. വിമാനത്താവളത്തിന്റെ പ്രവര്‍ത്തനത്തെ ബാധിക്കാത്ത തരത്തില്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്. ട‌െര്‍മിനല്‍ മാനേജരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടാത്തവര്‍ ഇപ്പോള്‍ ജോലിചെയ്യുന്നുണ്ട്.

Related Articles

Back to top button