KeralaLatestMalappuram

പാഠപുസ്തക വിതരണം എങ്ങുമെത്താത്തതിൽ എംഎസ്എഫ് സമരത്തിന്

“Manju”

പി.വി.എസ്

മലപ്പുറം: ഓൺലൈൻ പഠനം ആരംഭിച്ചിട്ടും ജില്ലയിലെ സ്കൂൾ വിദ്യാർഥികൾക്കുള്ള പാഠപുസ്തക വിതരണം എങ്ങുമെത്താത്തതിൽ പ്രതിഷേധവുമായി എം എസ് എഫ് സമരത്തിന് .ജില്ലയിൽ 60 ലക്ഷത്തിന് മുകളിൽ പുസ്തകങ്ങളാണ് ആദ്യഘട്ടത്തിൽ വിതരണം നടത്തേണ്ടിയിരുന്നത് .കഴിഞ്ഞ മെയ് 13ന് തുടങ്ങിയ പുസ്തക വിതരണം ഒരു മാസം കഴിഞ്ഞിട്ടും 20 ലക്ഷം പുസ്തകങ്ങളാണ് ജില്ലയിലെത്തിയിട്ടുള്ളത് .6 ,7 ക്ലാസുകളിലെ പുസ്തകങ്ങൾ തീരെ ലഭിക്കാത്ത ഒട്ടനവധി സ്കൂളുകളുണ്ട് .സർക്കാർ അംഗീകാരമുള്ള ഒറ്റ അൺ എയ്ഡഡ് സ്കൂളുകളിലും പുസ്തകങ്ങൾ എത്തിയിട്ടില്ലെന്ന് എം എസ് എഫ് ജില്ലാ ആക്ടിങ്ങ് പ്രസിഡന്റ കെ.എൻ ഹക്കീം തങ്ങൾ ,ജനറൽ സെക്രട്ടറി കബീർ മുതുപറമ്പ് എന്നിവർ പറഞ്ഞു .

Related Articles

Back to top button