InternationalLatestSports

കൊവിഡിന് മുന്നില്‍ തോല്‍ക്കില്ല, ഖത്തറില്‍ ലോകകപ്പ് ഫുട്ബോള്‍ ലഹരി, മൂന്നാമത്തെ സ്റ്റേഡിയവും കായികലോകത്തിന് സമര്‍പ്പിച്ചു

“Manju”

സിന്ധുമോള്‍ ആര്‍

 

ഖത്തര്‍: ഫുട്ബോള്‍ ലഹരിക്കുമുന്നില്‍ കൊവിഡ് പോലും പകച്ചു നിന്നു പോകും. അതാണ് ഫുട്ബോളിന്റെ മാന്ത്രിക ശക്തി. അതും ലോകകപ്പ് ഫുട്ബോളായാലോ. പറയുകയേ വേണ്ട. 2022 ലെ ലോകകപ്പ് ഫുട്ബോള്‍ വേദിയായ ഖത്തര്‍ കൊവിഡെന്നും പറഞ്ഞ് കണ്ണുംപൂട്ടിയിരിക്കുകയല്ല, കൊവിഡിന് മുന്നില്‍ തോറ്റാലും ഫുട്ബോളിന് മുന്നില്‍ തോല്‍ക്കില്ല എന്ന രീതിയില്‍ ലോക കപ്പ് മത്സരങ്ങള്‍ നടക്കേണ്ട മൂന്നാമത്തെ സ്റ്റേഡിയവും പണി പൂര്‍ത്തിയാക്കി കായികലോകത്തിന് സമര്‍പ്പിച്ചു.

ക്വാര്‍ട്ടര്‍ ഫൈനല്‍ വരെ നടക്കുന്ന എജ്യുക്കേഷന്‍ സിറ്റി സ്റ്റേഡിയമാണ് ഓണ്‍ലൈന്‍ വഴി ഉദ്ഘാടനം ചെയ്തത്. ലോകഫുട്‌ബോളിലെ പ്രഗത്ഭര്‍ ഓണ്‍ലൈന്‍ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുത്തു. ഹ്രസ്വവും വര്‍ണാഭവുമായ ചടങ്ങില്‍ ഖത്തര്‍ ഭരണാധികാരികള്‍ ഉള്‍പ്പെടെ കായികരംഗത്തെ പ്രഗത്ഭര്‍ പങ്കെടുത്തു.

Related Articles

Back to top button