AlappuzhaKeralaLatest

ബൈക്കപകടത്തിൽ യുവാവ് മരിച്ചു

“Manju”

അനൂപ് എം സി

മാവേലിക്കര- അമിതവേഗതയിലെത്തിയ ബൈക്ക് മറ്റൊരു ബൈക്കിൽ ഇടിച്ച് യുവാവ് മരിച്ചു. തഴക്കര ഗ്രാമപഞ്ചായത്ത് ഓഫീസിന് മുന്നിൽ ഇന്ന് രാവിലെ 9.15 നാണ് അപകടം നടന്നത്. തഴക്കര പഞ്ചായത്ത് ഓഫീസിന് മുന്നിൽ ശബരി ടയർ റീട്രേഡിംഗ് സ്ഥാപനം നടത്തുന്ന അറുന്നൂറ്റിമംഗലം ശബരിയിൽ കെ.അനിൽകുമാർ (47) ആണ് മരിച്ചത്.

രാവിലെ കട തുറക്കാൻ മാങ്കാംകുഴി ഭാഗത്ത് നിന്നും ബൈക്കിൽ വരികയായിരുന്നു അനിൽകുമാർ. പഞ്ചായത്ത് ഓഫീസിന് മുന്നിൽ നിന്ന് വലത്തേക്ക് തിരിയുമ്പോൾ കൊച്ചാലുംമൂട് ഭാഗത്ത് നിന്നും അമിതവേഗത്തിലെത്തിയ ബൈക്ക് അനിൽകുമാറിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അനിൽകുമാറിനെ മാവേലിക്കര ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

ഇടിച്ച ബൈക്ക് ഓടിച്ച കോടുകുളഞ്ഞി കരോട് സുരേഷ് ഭവനത്തിൽ സൂരജ് (21)നെ ഗുരുതരാവസ്ഥയിൽ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.അനിൽകുമാറിന്റെ ഭാര്യ: ധന്യ മക്കൾ: ശബരീനാഥ്, കാശിനാഥ്.

 

Related Articles

Back to top button