KeralaLatest

വില്ലേജോഫീസര്‍മാരുടെ ശബള സ്‌കെയില്‍ വെട്ടിക്കുറച്ച്‌ ധനവകുപ്പ്

“Manju”

ശ്രീജ.എസ്

തിരുവനന്തപുരം: വില്ലേജോഫീസര്‍മാരുടെ ശബള സ്‌കെയില്‍ വെട്ടിക്കുറച്ച്‌ ധനവകുപ്പ് ഉത്തരവിറക്കി. വില്ലേജ് ഓഫീസര്‍ തസ്തികയ്ക്ക് പ്രത്യേക സ്‌കെയില്‍ നല്‍കുന്നത് ഭരണപരമായ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുമെന്നാണ് വിശദീകരണം. ഉത്തരവ് ജൂലായ് ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരുന്നതാണ്.

വില്ലേജ് ഓഫീസര്‍മാര്‍ക്ക് കഴിഞ്ഞ പത്താം ശബള കമ്മീഷന്‍ മുതല്‍ പ്രത്യേക സ്‌കെയില്‍ ആയിരുന്നു നിര്‍ദേശിച്ചത്. 29200-62400 എന്നതായിരുന്നു സ്കെയില്‍. ഇത് സംസ്ഥാന സര്‍ക്കാര്‍ അംഗീകരിക്കുകയും അതിനനുസരിച്ചുള്ള ശബള സ്‌കെയില്‍ നല്‍കാനും തീരുമാനമായി.എന്നാല്‍ വില്ലേജ് ഓഫീസര്‍മാര്‍ക്ക് പ്രത്യക സ്‌കെയില്‍ നല്‍കുന്നത് ഉചിതമല്ലെന്നും ഇത് ഭരണപരമായ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുമെന്നുമുള്ള വിലയിരുത്തലിലാണ് തീരുമാനം മാറ്റിയത്

Related Articles

Back to top button