InternationalLatest

24 മണിക്കൂറിനുള്ളില്‍ സൈനികരുടെ വന്‍വ്യൂഹം, ചൈനയെ നേരിടാന്‍ അവസരം നോക്കി അമേരിക്കയും

“Manju”

സിന്ധുമോള്‍ ആര്‍

വാഷിംഗ്ടണ്‍: ചൈനയെ തളയ്ക്കാന്‍ അമേരിക്ക സന്നാഹവുമായി രംഗത്ത്. ഇന്ത്യ -ചൈന അതിര്‍ത്തി സംഘര്‍ഷത്തില്‍ നിരവധി ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് അമേരിക്കയുടെ നീക്കം. പസിഫിക് സമുദ്ര മേഖലയില്‍ 24 മണിക്കൂറിനുള്ളില്‍ സൈനികരുടെ വന്‍വ്യൂഹത്തെയാണ് അമേരിക്ക വിന്യാസിച്ചിരിക്കുന്നത്.

യുദ്ധക്കപ്പലുകള്‍ക്ക് പുറമെ ഇന്തോപസിഫിക് സമുദ്ര മേഖലയിലേക്ക് മൂന്ന് വിമാനവാഹിനികള്‍ അമേരിക്ക അധികമായി വിന്യസിച്ചു. 2017 ല്‍ ഉത്തര കൊറിയ ആണവ പരീക്ഷണം നടത്തിയതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിനുശേഷം ആദ്യമായാണ് ഇത്രയധികം വിമാനവാഹിനികള്‍ പസിഫിക് സമുദ്ര മേഖലയില്‍ എത്തുന്നത്.

ഇന്നലെയുണ്ടായ ഇന്ത്യ-ചൈന സംഘര്‍ഷത്തില്‍ 20 ഇന്ത്യന്‍ സൈനികരാണ് വീരമൃത്യു വരിച്ചത്. സംഘര്‍ഷം ഉണ്ടായത് ഗാല്‍വന്‍ താഴ് വരയില്‍വച്ചായിരുന്നെന്നും കരസേന പുറത്തുവിട്ട ഔദ്യോഗിക കുറിപ്പില്‍ വ്യക്തമാക്കുന്നു. 43 ചൈനീസ് സൈനികര്‍ക്കും ജിവഹാനിയോ പരിക്കോ പറ്റിയെന്നും സൂചനയുണ്ട്.

Related Articles

Back to top button