InternationalLatest

ജൂണ്‍ 21 നു ഖത്തര്‍ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ഭാഗിക സൂര്യ ഗ്രഹണം

“Manju”

ശ്രീജ.എസ്

ദോഹ: ജൂണ്‍ 21ന് രാവിലെ ഖത്തര്‍ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ഭാഗിക സൂര്യഗ്രഹണം ദൃശ്യമാവും. ഹിജ്‌റ വര്‍ഷം ദുല്‍ഖഅദ് ഒന്നിന്റെ പിറവിയോടൊപ്പമാണ് ഗ്രഹണം ദൃശ്യമാവുകയെന്ന് ഖത്തര്‍ കലണ്ടര്‍ ഹൗസ് അറിയിച്ചു. ഖത്തര്‍ പ്രാദേശിക സമയം രാവിലെ 7.13ന് ആണ് സൂര്യഗ്രഹണം ആരംഭിക്കുക. 8.30ന് ഗ്രഹണം അതിന്റെ മൂര്‍ധന്യത്തിലെത്തും. ഈ സമയത്ത് ചന്ദ്രന്‍ സൂര്യപ്രതലത്തിന്റെ 80 ശതമാനവും മറയ്ക്കും. രാവിലെ 10.01ന് ഗ്രഹണം അവസാനിക്കും. രണ്ട് മണിക്കൂറും 48 മിനിറ്റുമായിരിക്കും ഖത്തറില്‍ ഗ്രഹണത്തിന്റെ ദൈര്‍ഘ്യം. സൗദി അറേബ്യയില്‍ രാവിലെ പ്രാദേശിക സമയം രാവിലെ 7.10ന് തുടങ്ങി 9.45ന് ഗ്രഹണം അവസാനിക്കും. പ്രദേശിക സമയം രാവിലെ 8.14ന് ആണ് യുഎഇയില്‍ ഗ്രഹണം ആരംഭിക്കുക. 9.36ന് മൂര്‍ധന്യത്തിലെത്തി 11.12ന് അവസാനിക്കും. എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും ഗ്രഹണം കാണാനാവും. ഇന്ത്യയുടെ വടക്ക് ഭാഗത്ത് മാത്രമാണ് ഗ്രഹണം ദൃശ്യമാവുക.

Related Articles

Back to top button