IndiaLatest

അതിര്‍ത്തി സംഘര്‍ഷം ചര്‍ച്ച ചെയ്യാന്‍ സര്‍വകക്ഷി യോഗം വിളിച്ച്‌ പ്രധാനമന്ത്രി

“Manju”

സിന്ധുമോള്‍ ആര്‍

 

ന്യൂഡല്‍ഹി: ഇന്ത്യ-ചൈന സംഘര്‍ഷം ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി സര്‍വകക്ഷിയോഗം വിളിച്ചു. മറ്റന്നാള്‍ വൈകുന്നേരം അഞ്ച് മണിക്കാണ് സര്‍വകക്ഷി യോഗം വിളിച്ചിരിക്കുന്നത്. കൊവിഡ് പ്രോട്ടോക്കോള്‍ നിലനില്‍ക്കുന്നതിനാല്‍ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍ സര്‍വകക്ഷി യോഗത്തില്‍ പങ്കെടുക്കും. കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ ഭാഗത്ത് നിന്ന് അതിര്‍ത്തി തര്‍ക്കത്തില്‍ സര്‍ക്കാരിനെതിരെ ശക്തമായ എതിര്‍പ്പ് ഉയരുന്നതിനിടെയാണ് പ്രധാനമന്ത്രി സര്‍വകക്ഷിയോഗം വിളിച്ചിരിക്കുന്നത്.
എല്ലാ പാ‍ര്‍ട്ടികളുടേയും ദേശീയ അദ്ധ്യക്ഷന്‍മാരെ യോ​ഗത്തിനായി ക്ഷണിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. രാജ്നാഥ് സിംഗിന്റെ ട്വീറ്റല്ലാതെ തിങ്കളാഴ്ച നടന്ന ലഡാക്ക് സംഘ‍ര്‍ഷത്തെക്കുറിച്ച് കേന്ദ്രസര്‍ക്കാര്‍ ഔദ്യോഗിക വിശദീകരണം ഇതുവരെ നല്‍കിയിട്ടില്ല. കരസേനയെ ഉദ്ധരിച്ച്‌ വാ‍ര്‍ത്താ ഏജന്‍സിയാണ് പല വിവരങ്ങളും പുറത്തു വിട്ടത്. സംഘ‍ര്‍ഷമുണ്ടായെന്നും ചൈന അതി‍ര്‍ത്തി ലം​ഘിച്ചെന്നും കരസേന ഔദ്യോ​ഗികമായി അറിയിച്ചിരുന്നു.

Related Articles

Back to top button