KannurKeralaLatestvideoVideos

എക്സൈസിൻ്റെ മിന്നൽ പരിശോധനയിൽ ചാരായം വാറ്റാനായി പാകപ്പെടുത്തിയ വാഷ് പിടികൂടി

“Manju”

അനൂപ് എം സി

കുത്തുപറമ്പ് റെയിഞ്ച് എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ കൂത്തുപറമ്പിനടുത്ത് ആയിത്തറയിൽ നിന്നാണ് 90 ലിറ്റർ വാഷ് പിടികൂടിയത്.പ്രിവന്റീവ് ഓഫിസർ കെ.കെ നജീബിൻ്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. മണ്ണിനടിയിൽ രഹസ്യ അറയുണ്ടാക്കി ഉണക്കയിലകൾ ഇട്ട് മൂടിയ നിലയിൽ തിരിച്ചറിയാൻ പറ്റാത്ത തരത്തിൽ 2 ബാരലുകളിലായി സൂക്ഷിച്ച നിലയിലായിരുന്നു വാഷ്. വാഷ് നശിപ്പിച്ചതിനൊപ്പം വാഷ് സൂക്ഷിച്ച് വച്ചവർക്കെതിരെ അബ്ക്കാരി കേസെടുക്കുകയും ചെയ്തു.സിവിൽ എക്സൈസ് ഓഫിസർമാരായ പി അനീഷ്, പ്രജീഷ് കോട്ടായി,കെ.സുനീഷ്,സി.കെ ശജേഷ്, ലതീഷ് ചന്ദ്രൻ എന്നിവരാണ് എക്സൈസ് സംഘത്തിലുണ്ടായിരുന്നത്.

 

Related Articles

Back to top button