KeralaLatest

കൊച്ചിയില്‍ പൊലീസുകാരന് കൊവിഡ്,​ പൊലീസുകാര്‍ കൂട്ടത്തോടെ നിരീക്ഷണത്തിലേക്ക്,​ സ്റ്റേഷന്‍ അടച്ചേക്കും

“Manju”

സിന്ധുമോള്‍ ആര്‍

കൊച്ചി: കളമശ്ശേരിയിലെ സിവില്‍ പൊലീസ് ഓഫീസര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം സ്വദേശിയായ പൊലീസ് ഉദ്യോഗസ്ഥനാണ് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹത്തെ കളമശ്ശേരി കൊവിഡ് സെന്ററിലേക്ക് മാറ്റി. ഹോം ക്വാറന്റീന്‍ന്‍-ഇന്‍സ്റ്റിറ്റ്യൂഷന്‍ ക്വാറന്റീന്‍ ഡ്യൂട്ടി നോക്കിയിരുന്ന ഇദ്ദേഹത്തിന് ഈ മാസം 15നാണ് രോഗലക്ഷണം കണ്ടത്. ഇതേത്തുടര്‍ന്ന് സ്രവപരിശോധന നടത്തിയപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്.

അതേസമയം പൊലീസുകാരന് എവിടെ നിന്നാണ് കൊവിഡ് സ്ഥിരീകരിച്ചതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജൂണ്‍ 13ന് ഇയാളോടൊപ്പം ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ആറ് പൊലീസുകാരെ നിരീക്ഷണത്തിലേക്ക് മാറ്റും. കളമശ്ശേരി സ്റ്റേഷനില്‍ മുഴുവന്‍ പൊലീസുകാര്‍ക്കും കൊവിഡ് പരിശോധന നടത്താനും തീരുമാനിച്ചു. സംഭവത്തെ തുടര്‍ന്ന് പൊലീസ് സ്റ്റേഷന്‍ അടച്ചേക്കുമെന്നാണ് ഒടുവില്‍ ലഭിക്കുന്ന വിവരം.

Related Articles

Back to top button