KeralaLatest

ട്രാഫിക് പരിഷ്കാരത്തിന്‍റെ പേരുള്ള തൊഴിലാളി പീഡനം അവസാനിപ്പിക്കണം

“Manju”

ജ്യോതി നാഥ് കെ പി

പോത്തൻകോഡ്: പോത്തൻകോട് പഞ്ചായത്ത് പ്രസിഡണ്ടിനെയും പോത്തൻകോട്സിഐ തീരുമാനപ്രകാരം വർഷങ്ങളായി പോത്തൻകോട് ജംഗ്ഷനു സമീപം ഓട്ടോറിക്ഷ പാർക്ക് ചെയ്യുന്നു. എന്നാൽ പോത്തൻകോട് പോലീസ് ഏകപക്ഷീയമായി നടപ്പാക്കിയ അശാസ്ത്രീയ ട്രാഫിക് പരിഷ്കാരങ്ങൾ മൂലം ഓട്ടോ തൊഴിലാളികൾ ബുദ്ധിമുട്ടുകയാണ്. നോ പാർക്കിങ് ബോർഡ് വയ്ക്കാതെ പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്ക് പെറ്റി അടിക്കുന്നത് പോലീസിന് ഹരമായിരിക്കുകയാണ്. കോ വിഡ് രോഗവ്യാപനഭീഷണി മൂലം യാത്രക്കാർ കുറഞ്ഞതും അടിക്കടിയുള്ള ഇന്ധന വിലവർദ്ധനവ് മൂലവും ബുദ്ധിമുട്ടിലായ തൊഴിലാളികൾക്ക് പോലീസ് നടപടി കൂടിയായതോടെ ജീവിക്കാൻ സാധിക്കാത്ത അവസ്ഥയാണ്. ജംഗ്ഷന് സമീപം അഞ്ച് വാഹനങ്ങൾ എങ്കിലും പാർക്ക് ചെയ്യാനുള്ള അവസരം നൽകി തൊഴിലാളികളുടെ പ്രശ്നം പരിഹരിക്കണമെന്ന് സിഐടിയു കൺവീനർ സജീർ ബി ആവശ്യപ്പെട്ടു.

Related Articles

Back to top button