IndiaLatest

മുംതാസ് മഹൽ ഷാജഹാൻ്റെ പ്രേമഭാജനം

“Manju”

 

അതിസുന്ദരിയും മുഗൾ രാജാവായ ഷാജഹാൻ്റെ പത്നിയുമായ മുംതാസ് മഹലിൻ്റെ ഓർമ്മയ്ക്കായാണ് ലോകത്തിലെ അതിസുന്ദരവും അത്ഭുതങ്ങളിലൊന്നുമായ താജ് മഹൽ നിർമ്മിച്ചത്. മുംതാസ് മഹൽ ആന്തരിച്ചിട്ട് 389 വർഷങ്ങൾ പിന്നിട്ടു- ഇന്നലെ 2020 ജൂൺ 17 നു.
അർജുമന്ദ് ബാനു ബീഗം എന്നായിരുന്നു ഇവരുടെ മുഴുവൻ പേര്. ആഗ്രയിൽ ജനിച്ച ആഗ്രയിലെ ഒരു പേർഷ്യൻ കുടുംബത്തിലാണ് അർജുമാന്ദ് ബാനു ബീഗം ജനിച്ചത്. പിതാവ് അബ്ദുൾ ഹസ്സൻ അസഫ് ഖാൻ.

മുഗൾ സാമ്രാജ്യം ഭരിച്ചിരുന്ന ചക്രവർത്തിയായ ജഹാംഗീറിന്റെ ഭാര്യ നൂർ ജഹാന്റെ സഹോദരൻ കൂടിയായിരുന്നു അബ്ദുൾഹസ്സൻ. അർജ്ജുമാൻ ബീഗം തന്റെ ജനനത്തോടെ, മുഗൾ സാമ്രാജ്യത്തിലെ ചക്രവർത്തിനിയുടെ അനന്തരവളായി മാറി.

1607 ൽ അർജുമാന് പതിനാലു വയസ്സുള്ളപ്പോഴാണ് ജഹാംഗീറിൻ്റെ പുത്രനായ ഖുറാം രാജകുമാരനുമായി അവളുടെ വിവാഹ നിശ്ചയം നടക്കുന്നത്. കൊട്ടാരം ജ്യോതിഷികളുടെ നിർദ്ദേശപ്രകാരം വിവാഹ നിശ്ചയം കഴിഞ്ഞ് അഞ്ചുവർഷത്തിനു ശേഷമായിരുന്നു ഇവരുടെ വിവാഹം നടക്കുന്നത്. അർജുമാന്ദ് ബീഗത്തിന് മുംതാസ് മഹൽ ബീഗം എന്ന പേരു സമ്മാനിക്കുന്നത് ഭർത്താവ് ഖുറാം രാജകുമാരനായിരുന്നു.

പിന്നീട്, ഖുറാം രണ്ട് വിവാഹങ്ങൾ കൂടി ചെയ്തുവെങ്കിലും, കൂടുതൽ പ്രിയം മുംതാസിനെയായിരുന്നു. മറ്റു രാജകുമാരിമായുള്ള ഷാജഹാന്റെ വിവാഹം വെറും പേരിനു മാത്രമായിരുന്നുവത്രെ. ചക്രവർത്തി പദം ഏറ്റെടുത്ത ശേഷമാണ് ഖുറാം, ഷാജഹാൻ എന്നറിയപ്പെടാൻ തുടങ്ങിയത്. ഷാജഹാന്റെ വിശ്വസ്തയായ ഭാര്യയായിരുന്നു മുംതാസ്. ഷാജഹാൻ മുംതാസിനേയും കൊണ്ട് തന്റെ മുഗൾ സാമ്രാജ്യമാകെ സഞ്ചരിച്ചിരുന്നുമഹലിനും, വെറും പതിനെട്ടുവർഷം മാത്രമേ അവരുടെ ദാമ്പത്യം നിലനിന്നുള്ളൂ.അതിനിടെ ഷാജഹാനും പതിനാലു മക്കളുണ്ടായി.

1631 ൽ ഷാജഹാനോടൊപ്പം അവർ ഢക്കാൺ പീഠഭൂമിയിലെ ഒരു യുദ്ധത്തിനായി പോയിരുന്നു.വളരെ ക്ഷീണിതയായിരുന്നു മുംതാസ് മഹൽ. അവിടെ വെച്ച് തന്റെ പതിനാലാമത്തെ പ്രസവത്തോടനുബന്ധിച്ചാണ് മുംതാസ് മഹൽ അന്തരിച്ചു. താപ്തി നദിക്കരയിലുള്ള സൈനാബാദ് എന്ന പൂന്തോട്ടത്തിൽ വച്ച് മുംതാസിനെ ഖബറടക്കി. ഒരു താൽക്കാലിക ശവകുടീരവും അവിടെ തയ്യാറാക്കിയിരുന്നു.

1631 ഡിസംബർ ഒന്നാം തീയതി, മുംതാസ് മഹൽ മരണമടഞ്ഞ് ആറുമാസങ്ങൾക്കു ശേഷം, അവരുടെ മൃതശരീരാവശിഷ്ടങ്ങൾ ആഗ്രയിലെ യമുനാനദിക്കരയിലെ വിശാലമായ ഒരു പൂന്തോട്ടത്തിലേക്കു കൊണ്ടു വന്നു. മുംതാസ് മഹലിന്റെ സ്മരണക്കു വേണ്ടി ഒരു സ്മാരകം പണിയാൻ ഷാജഹാൻ തീരുമാനിക്കുകയും, 1632 ൽ താജ് മഹലിന്റെ നിർമ്മാണം ആരംഭിക്കുകയും ചെയ്തു.

താജ് മഹൽ പേർഷ്യൻ സംസ്കാരത്തിന്റേയും മുഗൾ സംസ്കാരത്തിന്റേയും വാസ്തുവിദ്യകളുടെ ഒരു സങ്കലനമാണ്. ഇതു കൂടാതെ തിമുർ രാജവംശത്തിൽ നിന്നുള്ള ചില വാസ്തുവിദ്യയുടേയും പ്രചോദനം ഇതിന്റെ രൂപകല്പനയിൽ ഉണ്ടായിരുന്നു. മുംതാസ് മഹലുമായുള്ള ഷാജഹാൻ്റെ അഗാധ പ്രേമമാണ് താജ് മഹൽ പണിയുവാനുള്ള പ്രേരണയെന്ന് കാലാനുസൃതവിവരണങ്ങൾ കാണിക്കുന്നു.

1648 ൽ ഒരു അടിസ്ഥാന ശവകുടീരം പണിതീർന്നു. പിന്നീട് ഇതിനു ചുറ്റുമുള്ള ഉദ്യാനങ്ങളും അനുബന്ധ കെട്ടിടങ്ങളും പിന്നീടുള്ള അഞ്ച് വർഷങ്ങൾ കൊണ്ട് പണിതീർന്ന1666 ജനുവരിയിൽ ഉദരരോഗത്താല്‍ മരിച്ച ഷാജഹാന്‍ താജ് മഹലിൽ, തന്റെ പ്രിയ പത്നി മുംതാസ് മഹലിന്റെ കബറിടത്തിൽ തന്നെയാണ് അടക്കപ്പെട്ടതും.

ലോകമഹാത്ഭുതങ്ങളിൽ ഒന്നായ താജ്‌മഹൽ ആഗ്രയിൽ, യമുനാനദിക്കരയിൽ സ്ഥിതി ചെയ്യുന്നു. പേർഷ്യൻ,ഒട്ടോമൻ,ഇന്ത്യൻ,ഇസ്ലാമിക് എന്നീ വാസ്തുവിദ്യാ മാതൃകകൾ കൂടിച്ചേർന്നുണ്ടായ മുഗൾ വാസ്തുവിദ്യയുടെ ഉത്തമോദാഹരണമാണ് താജ് മഹൽ. പൂർണമായും വെണ്ണക്കല്ലിൽ നിർമ്മിച്ച ഈ സ്മാരകം പൂർത്തിയാകാൻ ഇരുപത്തി രണ്ട് വർഷം എടുത്തു എന്നാണ് കണക്ക്.

1983- ൽ ലോകത്തിലെ പൈതൃക സ്ഥലങ്ങളുടെ യുനെസ്കോയുടെ പട്ടികയിൽ താജ് മഹലിനെ പെടുത്തി. വെണ്ണക്കല്ലിൽ പണിത സൗധമാണ്‌ ഏറ്റവും പ്രധാനമെങ്കിലും ഇതിനോടനുബന്ധിച്ച് മറ്റു കെട്ടിടങ്ങളും ചേർന്ന ഒരു സമുച്ചയമാണ്‌ താജ് മഹൽ. ഇതിന്റെ പണി ഏകദേശം 1632 ൽ തുടങ്ങി 1653 ൽ തീർന്നു എന്നാണ് കണക്കാക്കപ്പെടുന്നത്. പതിനായിരക്കണക്കിന് തൊഴിലാളികൾ ചേർന്നാണ് ഇതിന്റെ നിർമ്മാണം പൂർത്തീകരിച്ചത്.. ഉസ്താദ് അഹമ്മദ് ലാഹോറിയാണ് ഇതിന്റെ പ്രധാന ശില്പി. കാലത്തിന്റെ കവിളിൽ വീണ കണ്ണുനീർത്തുള്ളി എന്നാണ് രവിന്ദ്രനാഥ ടാഗോർ താജ്മഹലിനെ വിശേഷിപ്പിച്ചിരിക്കുന്നത്.[3]

Related Articles

Back to top button