KannurKeralaLatest

കൊവിഡ് ബാധിച്ച്‌ മരിച്ച എക്സൈസ് ഡ്രൈവറുടെ സമ്പര്‍ക്കത്തില്‍ ആര്‍ക്കും രോഗം വരാനുള്ള സാദ്ധ്യതെയന്ന് ആരോഗ്യവകുപ്പ്

“Manju”

സിന്ധുമോള്‍ ആര്‍

കണ്ണൂര്‍: എക്സൈസ് ഡ്രൈവറുടെ മരണം വളരെ ശ്രദ്ധിക്കേണ്ട സാഹചര്യമാണുള്ളതെന്ന് കണ്ണൂര്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നാരായണ നായിക്ക്. കണ്ണൂരില്‍ അല്‍പ്പം മുമ്പാണ് കൊവിഡ് ചികിത്സയിലായിരുന്ന എക്സൈസ് ഡ്രൈവര്‍ പടിയൂര്‍ സ്വദേശി സുനില്‍ (28) മരിച്ചത്. മട്ടന്നൂര്‍ എക്സൈസ് റേയ്ഞ്ച് ഓഫീസിലെ ഡ്രൈവറായ പടിയൂര്‍ സ്വദേശിയായ സുനിലിനെ കടുത്തപനിയെ തുടര്‍ന്ന് കഴിഞ്ഞ ശനിയാഴ്ചയാണ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ന്യുമോണിയ ബാധയെ തുടര്‍ന്ന് ആരോഗ്യസ്ഥിതി വഷളായതോടെ ഞായറാഴ്ച കണ്ണൂര്‍ മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റി. ന്യുമോണിയ ഇരുശ്വാസകോശങ്ങളുടേയും പ്രവര്‍ത്തനത്തെ ഗുരുതരമായി ബാധിച്ചു. ഇദ്ദേഹത്തിന്റെ രോഗത്തിന്റെ ഉറവിടം കണ്ടെത്തുന്നതിനുള്ള ശ്രമത്തിലാണ് ആരോഗ്യവകുപ്പ്. സുനിലിന്റെ സമ്പര്‍ക്കപട്ടികയില്‍ 25 ബന്ധുക്കളും 18 സഹപ്രവര്‍ത്തകരുമുണ്ട്. സുനിലിന് മറ്റ് അസുഖങ്ങള്‍ ഉള്ളതായി അറിയില്ലെന്നും മരണകാരണം കൊവിഡ് മാത്രമാകാനാണ് സാദ്ധ്യതയെന്നും ഡി.എം.ഒ വ്യക്തമാക്കി. ആര്‍ക്കും രോഗം വരാനുള്ള സാദ്ധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഈ മാസം മൂന്നാം തിയ്യതി അബ്ക്കാരി കേസില്‍ അറസ്റ്റിലായ പ്രതിയെ കൊവിഡ് പരിശോധനയ്ക്ക് വിധേയനാക്കുന്നതിന് വേണ്ടി ഡ്രൈവറായ സുനില്‍ ജില്ല ആശുപത്രിയില്‍ എത്തിയിരുന്നു. തുടര്‍ന്ന് പ്രതിയുമായി തോട്ടടയിലെ സര്‍ക്കാര്‍ ക്വാറന്റീന്‍ കേന്ദ്രത്തിലും ഇദ്ദേഹം എത്തിയതായി ആരോഗ്യവകുപ്പ് കണ്ടെത്തി. അതേസമയം ഇന്നലെ കൊവിഡ് സ്ഥിരീകരിച്ച പതിന്നാലുകാരന്റെ രോഗത്തിന്റെ ഉറവിടം തേടിയും ആരോഗ്യവകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related Articles

Back to top button